കാന്‍ബറ: ആസ്ത്രേലിയയിലെ മെനിന്‍ഡീയില്‍ ഡാര്‍ലിങ് നദിയില്‍ മീനുകള്‍ കൂട്ടത്തോടെ ചത്തുപൊങ്ങുന്നു. സിഡ്നിയുടെ വടക്ക് ആയിരം കിലോമീറ്റര്‍ അകലെയായാണ് സംഭവം. ദിനംപ്രതി ആയിരക്കണക്കിന് മീനുകാളാണ് ഇവിടെ ചത്തു പൊങ്ങുന്നത്. ഇതിന് പിന്നിലെ കാരണമെന്താണെന്നുള്ള അന്വേഷണത്തിലാണ് അധികൃതര്‍.
ജലാശയങ്ങളില്‍ വളരുന്ന വിഷമയമായ ആല്ഗയാണ് മീനുകള്‍ ചത്തുപോകാന്‍ കാരണമെന്നാണ് അധികൃതരുടെ നിഗമനം. നദിയില്‍ 20 കിലോമീറ്ററോളം ദൂരത്തില്‍ മീനുകള്‍ ചത്തുപൊങ്ങിക്കിടക്കുകയാണ്. ഇത് രണ്ടാം തവണയാണ് നദിയില്‍ മീനുകള്‍ കൂട്ടത്തോടെ ചാകുന്നത്.