ഷാങ്ഹായ്:ചൈനയില്‍ ജനസംഖ്യ കുറയുമെന്ന് റിപ്പോര്‍ട്ട്. 2029 ഓടെ ചൈനയിലെ ജനസംഖ്യ 144 കോടിയിലെത്തുമെന്നും അതിനുശേഷം കുറഞ്ഞുതുടങ്ങുമെന്നും ചൈനീസ് സമൂഹ്യശാസ്ത്ര അക്കാദമിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. കൂടുതല്‍ കുട്ടികള്‍ വേണ്ട എന്ന തിരിച്ചറിവിലേക്ക് ചൈനയിലെ ജനം എത്തിത്തുടങ്ങിയെന്നാണ് ചൈനീസ് സമൂഹ്യശാസ്ത്ര അക്കാദമിയുടെ വിലയിരുത്തല്‍.
2017ല്‍ ചൈനയില്‍ പിറന്നത് 1.72 കോടി കുട്ടികളാണ്. എന്നാല്‍ നിലവില്‍ ചൈനീസ് സ്ത്രീകളുടെ സന്താനോല്‍പ്പാദന നിരക്ക് 1.6 ആണ്. ഇതേപോലെത്തന്നെ തുടരുകയാണെങ്കില്‍ 2027 മുതല്‍തന്നെ ചൈനയില്‍ ജനസംഖ്യ കുറഞ്ഞുതുടങ്ങുമെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. 2050 ആകുമ്പോഴേക്കും ജനസംഖ്യ 136 കോടിയായി ചുരുങ്ങുമെന്നും 2065 ആകുമ്പോള്‍ ഇത് 125 കോടിയാകുമെന്നുമാണ് പ്രതീക്ഷിക്കുന്നതെന്നും സമൂഹ്യശാസ്ത്ര അക്കാദമിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.