ഇസ്ലാമബാദ്: പാകിസ്താന് ജയിലില്‍ കഴിയുന്നവരില്‍ 537 പേര് ഇന്ത്യക്കാര്‍. ജയിലില്‍ കഴിയുന്ന ഇന്ത്യക്കാരുടെ പട്ടിക പാകിസ്താനാണ് ഇന്ത്യയ്ക്ക് കൈമാറിയത്. ഉഭയകക്ഷി കരാറിലെ വ്യവസ്ഥ പ്രകാരമാണ് കൈമാറ്റം.
പാകിസ്താന് കൈമാറിയ കണക്ക് പ്രകാരം 537 ഇന്ത്യക്കാരാണ് ജയിലിലുള്ളത്. അതില്‍ 483 പേര് മത്സ്യത്തൊഴിലാളികളാണ്. ഇന്ത്യന്‍ ജയിലില്‍ കഴിയുന്ന പാകിസ്താന്‍കാരുടെ പട്ടിക ഇന്ത്യയും കൈമാറിയിട്ടുണ്ട്.
കണ്സസ്യൂലാര് ആക്സസ് കരാര്‍ പ്രകാരം എല്ലാ വര്‍ഷവും ജനുവരി ഒന്നിനും ജൂലായ് ഒന്നിനും തടവുകാരുടെ ലിസ്റ്റ് ഇന്ത്യയും പാകിസ്താനും പരസ്പരം കൈമാറണം. 2008 മെയ് 21നാണ് ഇന്ത്യയും പാകിസ്താനും ഈ കരാറില്‍ ഒപ്പുവയ്ക്കുന്നത്.