ധാക്ക: വോട്ടെടുപ്പിനെ തുടര്‍ന്ന് ബംഗ്ളാദേശില്‍ വ്യാപക അക്രമം. ഭരണ-പ്രതിപക്ഷ അംഗങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷങ്ങളില്‍ പതിനേഴ് പേര് കൊല്ലപ്പെട്ടെന്നാണ് റിപ്പോര്‍ട്ട്. തെരഞ്ഞെടുപ്പില്‍ ഭരണപക്ഷ പാര്‍ട്ടിയായ അവാമി ലീഗ് ക്രമക്കേട് നടത്തിയെന്നാരോപിച്ചായിരുന്നു ഇന്നലെ അക്രമങ്ങള്‍ അരങ്ങേറിയത്.
സംഭവത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. 221 സീറ്റുകളില്‍ ക്രമക്കേട് നടന്നിട്ടുണ്ടെന്ന് ബംഗ്ലാദേശ് നാഷണല്‍ പാര്‍ട്ടി പറഞ്ഞു. അതിനാല്‍ നിഷ്പക്ഷ സര്‍ക്കാരിനായി വീണ്ടും വോട്ടെടുപ്പ് നടത്തണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു.
എന്നാല്‍ ഒരു വശത്തിരുന്ന് ഞങ്ങളുടെ പാര്‍ട്ടിയ്ക്കെതിരെ ക്രമക്കേട് ആരോപണം ഉയര്‍ത്തുന്ന പ്രതിപക്ഷം മറുവശത്തിരുന്ന് ഞങ്ങളുടെ പ്രവര്‍ത്തകരെ ആക്രമിക്കുകയായിരുന്നെന്ന് ഷെയ്ക് ഹസീന പറഞ്ഞു. ക്രമക്കേട് ആരോപണം വ്യാപകമായി ഉയര്‍ന്നുവന്നതിനെ തുടര്‍ന്ന് വിഷയം അന്വേഷിക്കുമെന്ന് ബംഗ്ലാദേശ് തെരഞ്ഞെടുപ്പ് കമ്മീഷന് പറഞ്ഞു.