പാകിസ്താന്: പാകിസ്താന് അവരുടെ സൈനിക ശേഷി വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി ആധുനിക സൗകര്യങ്ങളുള്ള 600 പുതിയ യുദ്ധ ടാങ്കുകലും മറ്റ് യുദ്ധോപകരണങ്ങളും വാങ്ങുന്നതായി റിപ്പോര്‍ട്ട്. റഷ്യയില്‍നിന്ന് പുതിയ ടാങ്കുകള്‍ വാങ്ങുന്നത് നിയന്ത്രണ രേഖയില്‍ സൈനിക ശക്തി വര്‍ധിപ്പിക്കുന്നതിന്റെ കൂടി ഭാഗമായാണെന്ന് ഒരു പ്രമുഖ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
കൂടുതല്‍ യുദ്ധോപകരണങ്ങള്‍ വാങ്ങാന്‍ പാകിസ്താന് തീരുമാനിച്ചിരിക്കുന്നത് 2025ഓടുകൂടി സൈനിക ശേഷി വര്‍ധിപ്പിക്കാന്‍ ലക്ഷ്യംവെച്ചുകൊണ്ടാണ്. പാകിസ്താന് റഷ്യ അടക്കമുള്ള രാജ്യങ്ങളില്‍നിന്ന് 360ഓളം ടാങ്കുകള്‍ വാങ്ങാനാണ് ഉദ്ദേശിക്കുന്നത്. കൂടാതെ ചൈനയുടെ സഹാത്തോടെ 220 ടാങ്കുകള്‍ ആഭ്യന്തരമായി നിര്‍മ്മിക്കാനും പാകിസ്താന് ലക്ഷ്യംവെക്കുന്നുണ്ട്.
കൂടാതെ പാകിസ്താന് ടി90 യുദ്ധ ടാങ്കുകള്‍ വാങ്ങുന്നതിന് റഷ്യയുമായി കരാറില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. ഈ വിഭാഗത്തില്‍പ്പെട്ട ടാങ്കുകളാണ് ഇന്ത്യന്‍ സൈന്യം ഉപയോഗിക്കുന്നത്. പാകിസ്താന്റെ പുതിയ കരാറുകള്‍ കാലങ്ങളായി ഇന്ത്യ ആയുധ ഇടപാടുകള്‍ നടത്തിവരുന്ന റഷ്യയുമായി കൂടുതല്‍ ആയുധ ഇടപാടുകള്‍ നടത്താനുള്ള ശ്രമത്തിന്റെ ഭാഗമായാണെന്നാണ് വിലയിരുത്തപ്പെടുന്നത്.
പാകിസ്താന് വാങ്ങുന്ന ടാങ്കുകള്‍ അത്യാധുനിക സാങ്കേതിക സൗകര്യങ്ങളുള്ളതാണെന്നാണ് റിപ്പോര്‍ട്ട്. കമ്പ്യൂട്ടറൈസ്ഡ് അഗ്നിരക്ഷാ സൗകര്യങ്ങളും 34 കിലോമീറ്റര്‍ ദൂരെനിന്നുവരെ ആക്രമണം നടത്താനുള്ള ക്ഷമതയുമുള്ളവയാണ് ഈ ടാങ്കുകള്‍. ഇവയില്‍ ചിലത് നിയന്ത്രണ രേഖയില്‍ വിന്യസിക്കാനും ഉദ്ദേശിക്കുന്നുണ്ടെന്നാണ് സൂചന. ടാങ്കുകള്‍ കൂടാതെ ഇറ്റലിയില്‍നിന്ന് 150എംഎം എസ്പി മൈക്ക്10 തോക്കുകളും പാകിസ്താന് വാങ്ങുന്നുണ്ട്.