ലഹോര്‍: ഒരു പൈലറ്റ് ആകുന്നത് അത്ര എളുപ്പമൂള്ള കാര്യമല്ല. അതിന് പല കടമ്പകള്‍ കടക്കണം. ഉന്നത വിദ്യാഭ്യാസം നേടണം, പല പരീക്ഷകള്‍ പാസാകണം. എന്നാല്‍ പാകിസ്താനില്‍ പൈലറ്റ് ആകാന്‍ ഇത്തരം കടമ്പകള്‍ ഒന്നുമില്ല. പാകിസ്താനില്‍ പൈലറ്റുമാരായി ജോലി നോക്കുന്നത് പത്താം ക്ലാസ് പാസാകാത്തവരാണ്.
സുപ്രീംകോടതിയില്‍ രാജ്യത്തെ ദേശീയ വിമാനക്കമ്പനി പാക്കിസ്ഥാന് ഇന്റര്‍നാഷനല്‍ എയര്‍ലൈന്‍സ് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണു ഞെട്ടിപ്പിക്കുന്ന ഈ വിവരങ്ങളുള്ളത്. പിഐഎയിലെ ഏഴ് ഉദ്യോഗസ്ഥരുടെ അക്കാദമിക് രേഖകള്‍ വ്യാജമായിരുന്നു. അഞ്ച് പൈലറ്റുമാര്‍ 10ാം തരം പോലും പാസായിട്ടില്ല. രേഖകള്‍ ഹാജരാക്കാതിരുന്ന 50 ജീവനക്കാരെ സസ്പെന്‍ഡ് ചെയ്തതായി പിഐഎ കോടതിയെ അറിയിച്ചിട്ടുണ്ട്.
ആയിരക്കണക്കിനു യാത്രക്കാരുടെ ജീവന് അപകടത്തിലാക്കി വിമാനം പറത്തുന്നത് മെട്രിക്കുലേഷന്‍ പോലും ജയിച്ചിട്ടില്ലാത്ത, ബസ് പോലും ഓടിക്കാന്‍ വശമില്ലാത്തവരാണ്. ജസ്റ്റിസ് ജസുല്‍ അഹ്സന് ആശ്ചര്യപ്പെട്ടതായി ഡോണ്‍ പത്രം റിപ്പോര്‍ട്ട് ചെയ്തു.