ഖാര്ത്തൌം: സുഡാനില്‍ പ്രധാന ഭക്ഷണമായ ബ്രഡിനും, ഇന്ധനത്തിനും വില വര്‍ധിച്ചതിന് പിന്നാലെ ആരംഭിച്ച ജനകീയ പ്രക്ഷോഭത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 19 ആയി. കഴിഞ്ഞ ഡിസംബര്‍ 19 ന് ആരംഭിച്ച പ്രതിഷേധത്തില്‍ ഇതുവരെ 200 ല്‍ അധികം പേര്‍ക്ക് പരിക്കേറ്റു.
തെരുവിലിറങ്ങിയ പ്രതിഷേധക്കാര്‍ക്ക് നേരെ പോലീസ് പലയിടത്തും കണ്ണീര് വാതകവും സ്റ്റണ്‍ ഗ്രനേഡും പ്രയോഗിച്ചു. പ്രക്ഷോഭകര്‍ക്കെതിരെ പോലീസ് നടപടി ശക്തമാക്കിയിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് 9 പ്രമുഖ പ്രതിപക്ഷ പാര്‍ട്ടി നേതാക്കളെയും അറസ്റ്റ് ചെയ്തു.
രാജ്യത്തെ പ്രധാന ഭക്ഷണമാണ് റൊട്ടി. തൊഴിലില്ലായ്മ രൂക്ഷമായ രാജ്യത്ത് റൊട്ടിയുടെ വിലയില്‍ കഴിഞ്ഞ ഒരാഴ്ചക്കിടെ മൂന്ന് മടങ്ങാണ് വര്‍ധനവാണുണ്ടായത്. സമരത്തിന്റെ പത്താം ദിനമായ വെള്ളിയാഴ്ചയാണ് പ്രതിഷേധം രൂക്ഷമായത്. രാജ്യത്തെ പ്രധാന നഗരങ്ങളായ ഖാര്ത്തൌം, പോര്‍ട്ട് സുഡാന്, അറ്റ്ബാറ, മദനി തുടങ്ങിയ ഇടങ്ങളിലെല്ലാം സര്‍ക്കാരിനെതിരെ പ്രതിഷേധം ശക്തമാണ്.