ഇസ്ലാമാബാദ്: മാധ്യമങ്ങള്‍ക്ക് കടിഞ്ഞാണിട്ട് പാകിസ്താനില്‍ സെന്‍സര്‍ഷിപ്പ് നിയമങ്ങള്‍ കര്‍ശനമാക്കി. ഇതിനെതിരെ പ്രതിഷേധവുമായി മാധ്യമപ്രവര്‍ത്തകര്‍ രംഗത്തെത്തി. ഏറ്റവും മോശപ്പെട്ട സെന്‍സര്‍ഷിപ്പ് കാലത്തിലൂടെയാണ് രാജ്യം കടന്നുപോവുന്നതെന്നാണ് മാധ്യമപ്രവര്‍ത്തകരുടെ വിലയിരുത്തല്‍. ഭരണകൂടത്തെ ഭയന്ന് സ്വയം നിയന്ത്രിക്കുക എന്ന് രീതിയാണ് മാധ്യമങ്ങള്‍ പിന്തുടര്ന്ന് വരുന്നത്.
സൈന്യവും രഹസ്യാന്വേഷണ ഏജന്‍സിയും പാകിസ്താനില്‍ മാധ്യമസ്ഥാപനങ്ങള്‍ക്കുമേല്‍ സമ്മര്‍ദ്ദം ശക്തമാക്കുകയാണ്. കൂടാതെ ഇമ്രാന്ഖാന് സര്‍ക്കാര്‍ ബജറ്റില്‍ പരസ്യങ്ങളുടെ വിഹിതം വെട്ടിക്കുറച്ചത് മാധ്യമസ്ഥാപനങ്ങള്‍ക്ക് വലിയ തിരിച്ചടിയായി.
സാമൂഹ്യമാധ്യമങ്ങളെയും സര്‍ക്കാര്‍ ലക്ഷ്യമിട്ടിട്ടുണ്ട്. അക്കൗണ്ടുകള്‍ പ്രവര്‍ത്തനരഹിതമാക്കാന്‍ ട്വിറ്ററിനും ഫേസ്ബുക്കിനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. എന്നാല്‍ പാകിസ്താനില്‍ മാധ്യമ സ്വാതന്ത്ര്യമില്ലെന്ന പരാമര്‍ശങ്ങളെ വാര്‍ത്തവിനിമയ മന്ത്രി ഫവാദ് ചൌധരി നിഷേധിച്ചു.മാധ്യമങ്ങളുടെ വിമര്‍ശനാത്മകമായ ഇടപെടലുകള്‍ക്കാണ് പാകിസ്താന് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. കലാപങ്ങള്‍ ചെറുക്കുക മാത്രമാണ് ലക്ഷ്യമെന്നാണ് മന്ത്രിയുടെ വിശദീകരണം.