ബെര്‍ലിന്‍: മെഡിറ്റേറിയന്‍ കടലില്‍ കുടുങ്ങിയ 33 അഭയാര്‍ത്ഥികളെ ജര്‍മ്മന്‍ എന്‍ജിഒ രക്ഷപ്പെടുത്തി. നൈജീരിയ, ലിബിയ, ഐവറി കോസ്റ്റ് എന്നീ രാജ്യങ്ങളില്‍ നിന്നുള്ള അഭയാര്‍ത്ഥികളെയാണ് ജര്‍മ്മന്‍ സംഘം രക്ഷപ്പെടുത്തിയത്. മൂന്ന് കപ്പലിലുള്ളവരെ രക്ഷപ്പെടുത്തുന്ന ദൃശ്യങ്ങള്‍ അടങ്ങുന്ന വീഡിയോ എന്‍ജിഒ പുറത്ത് വിട്ടു.
മെഡിറ്റേറിയന്‍ കടലില്‍ അകപ്പെട്ട അഭയാര്‍ത്ഥികള്‍ ജീവന്‍രക്ഷക്കായി വിവിധ രാജ്യങ്ങളുടെ കപ്പലുകളെയും ആശ്രയിച്ചെങ്കിലും ജര്‍മ്മന്‍ കപ്പല്‍ മാത്രമാണ് ഇവര്‍ക്ക് തുണയായതെന്ന് ജര്‍മ്മന്‍ എന്‍ജിഒ വ്യക്തമാക്കി. മാലി, ഈജിപ്ത്, ഗുനിയ, ദക്ഷിണ സുഡാന്, കോംഗോ, സെനഗല്‍, എന്നീ രാജ്യങ്ങളില്‍ നിന്നുള്ള അഭയാര്‍ത്ഥികളും മെഡിറ്ററേനിയന്‍ കടലില്‍ കുടുങ്ങിയതായി ജര്‍മ്മന്‍ സീ വാച്ച് പറയുന്നു.
രക്ഷപ്പെട്ട അഭയാര്‍ത്ഥികളെല്ലാം സുഖമായിരിക്കുന്നതായും വരും ദിവസങ്ങളില്‍ കടുത്ത മഞ്ഞുകാലം വരുന്നതോടെ കടലിലെ അവസ്ഥ കൂടുതല്‍ ദുഷ്കരമാക്കുമെന്നും ജര്‍മ്മന്‍ സുരക്ഷാ സംഘം വ്യക്തമാക്കുന്നു.