ഹവാന: ഗേ വിവാഹത്തെ പ്രോത്സാഹിപ്പിക്കുന്ന പരാമര്‍ശത്തെ പുതിയ ഭരണഘടനയില്‍ നിന്നും എടുത്തുമാറ്റി ക്യൂബന്‍ ഗവണ്മെന്റ്. വലിയ രീതിയിലുള്ള പ്രക്ഷോഭത്തിനൊടുവിലാണ് ഇങ്ങനെയൊരു തീരുമാനത്തിലെത്തുന്നത്. എല്ലാവരുടെയും അഭിപ്രായങ്ങളെയും മാനിച്ച് മുതിര്‍ന്ന കമ്മീഷനാണ് ഭരണഘടനയില്‍ നിന്നും ഗേ അനുകൂല പരാമര്‍ശം ഒഴിവാക്കിയതെന്ന് സര്‍ക്കാര്‍ പറയുന്നു.
മുന്‍ രാഷ്ട്രപതിയും കമ്യൂണിസ്റ്റ് പാര്‍ട്ടി നേതാവുമായ റൗള്‍ കാസ്ട്രോയാണ് ഭരണഘടന കമ്മീഷന് നേത്യത്വം നല്‍കിയത്. പൂര്‍ണമായും ഗേ വിവാഹത്തെ റദ്ദാക്കാത്ത ഭരണഘടന, ഗേ വിവാഹത്തെ അനുകൂലിക്കുന്നില്ലെങ്കിലും അതിന്റെ സാധ്യതയെ പൂര്‍ണമായും ഒഴിവാക്കുന്നില്ല. ഭരണഘടനയില്‍ പെണ്ണും ആണും തമ്മിലുള്ള ബന്ധമാണ് വിവാഹം എന്ന പരാമര്‍ശത്തിന് പകരം രണ്ടാളുകള്‍ തമ്മിലുള്ള ബന്ധമാണ് വിവാഹം എന്നാക്കണമെന്ന് ഗേ അനുകൂലികള്‍ വാദിച്ചു.
എന്നാല്‍ ഇതിനെതിരെ ചര്‍ച്ചില്‍ നിന്നും പൗരന്മാരില് നിന്നുമെല്ലാം വന്‍ പ്രക്ഷോഭം ഉയര്‍ന്നു. അതോടെ ഗേ വിവാഹത്തെ പ്രോത്സാഹിപ്പിക്കുന്ന പരാമര്‍ശം പിന്‍വലിക്കുകയായിരുന്നു ക്യൂബന്‍ ഭരണകൂടം. 192,408 ക്യൂബക്കാര്‍ ആര്‍ട്ടിക്കിള്‍ 68ന്റെ വിഷയത്തില്‍ അഭിപ്രായം രേഖപ്പെടുത്തിയെന്നും അതില്‍ ഭൂരിഭാഗവും ഗേ വിവാഹത്തെ നിരോധിക്കാനാണ് ആവശ്യപ്പെടുന്നതെന്നും ഭരണകൂടം പറയുന്നു.