ന്യൂയോര്‍ക്ക്: കഴിഞ്ഞ ദിവസം കാലിഫോര്‍ണിയയിലെ ബേയ് ഏരിയില്‍ ദൃശ്യമായ അപൂര്‍വ്വ വെളിച്ചത്തിന്റെ ചിത്രവും വീഡിയോകളും വൈറലായിക്കൊണ്ടിരിക്കുകയാണ് ഇപ്പോള്‍. കയറില്‍ ഊരാക്കുടുക്കിട്ട പോലെയുള്ള ആകൃതിയില്‍ ദൃശ്യമായ അപൂര്‍വ്വ പ്രകാശത്തെപ്പറ്റിയുള്ള നിരവധി ആശങ്കകളാണ് ഉയരുന്നത്.
Spotted in the night sky in #Natomas. Reflecting light and not moving. What is it??? pic.twitter.com/JbaYUiPnbh
— Megan Hansen (@HansenMegan) December 20, 2018
അതിനെ കണ്ടാല്‍ അത്യാധുനിക റോക്കറ്റ് പോലെ തോന്നുമെന്നും ചിലര്‍ പറയുന്നു. എന്നാല്‍ ഇത് കരിമരുന്ന് പ്രയോഗമാണെന്നാണ് ചിലരുടെ പക്ഷം. ഈ വെളിച്ചം പ്രത്യക്ഷപ്പെട്ടതിനെ തുടര്‍ന്ന് സാന്റ് ബാര്‍ബറയില്‍ നിന്ന് വിക്ഷേപിക്കേണ്ടിയിരുന്ന ഉപഗ്രഹ വിക്ഷേപണം മാറ്റിവെച്ചെന്നും ഒരു കാലിഫോണര്‍ണിയന്‍ പത്രം റിപ്പോര്‍ട്ട് ചെയ്തു.
What is that over #Sacramento skyline today? Down airplane?
It looks like a ship broke down, its like something eerie out of the #twilightzone pic.twitter.com/zClegjemY1
— Irvis Orozco (@IrvieOro) December 20, 2018
കാലാവസ്ഥ നിരീക്ഷകരും ശാസ്ത്രജ്ഞരും സംഭവത്തിന്റെ ചിത്രങ്ങള്‍ ട്വറ്ററില്‍ പ്രചരിച്ചതോടെ രംഗത്തെത്തിയിട്ടുണ്ട്. അതൊരു ഉല്‍ക്ക വര്‍ഷമായിരിക്കാനാണ് കൂടുതല്‍ സാധ്യതയെന്നാണ് കാലിഫോര്‍ണിയ കാലാവസ്ഥ നിരീക്ഷണ അധികൃതര്‍ പറഞ്ഞത്.
Still not 100% certain, but evidence is growing the object seen was a meteor. A meteor can create a very high level cloud called a noctilucent cloud. @NASA has a great webpage explaining the cloud formation. https://t.co/eDquECamLl #cawx
— NWS Bay Area (@NWSBayArea) December 20, 2018