കേപ്ടൗണ്‍: സിംബാബെ മുന്‍ പ്രഥമ വനിത ഗ്രേസ് മുഗാബെക്കെതിരെ സൗത്ത് ആഫ്രിക്കയുടെ അറസ്റ്റ് വാറണ്ട്. ജോഹനാസ് ബര്‍ഗില്‍ വച്ച് മോഡലായ ഗബ്രിയെല ഏങ്കല്‍സിനെ ആക്രമിച്ചതിനാണ് ഗ്രേസ് മുഗാബെക്കെതിരെ വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്. 2017ലാണ് കേസിനാസ്പദമായ സംഭവം നടന്നത്.
ഗബ്രിയെല ജോഹനാസ് ബര്‍ഗില്‍ വച്ച് മുഗാബെയുടെ മകനെ കാണാന്‍ ശ്രമിച്ചത് ഗ്രേസിനെ പ്രകോപിപ്പിച്ചു. തുടര്‍ന്ന് ഇലക്ട്രിക് കേബിള്‍ ഉപയോഗിച്ച് ഗ്രേസ് മുഗാബെ, ഗബ്രിയെലയെ ആക്രമിക്കുകയായിരുന്നു. ഇതില്‍ പ്രകോപിതയായ ഗബ്രിയെല, ഗ്രേസ് മുഗാബക്കെതിരെ കോടതിയെ സമീപിച്ചു. എന്നാല്‍ കോടതിയുടെ ഭാഗത്തു നിന്നും ഗ്രേസ് മുഗാബെക്ക് അനുകൂലമായ വിധിയാണ് ഉണ്ടായത്.
സംഭവത്തില്‍ ഗ്രേസിനെ കോടതി കുറ്റ വിമുക്തയാക്കിയിരുന്നു. എന്നാല്‍ കോടതിയുടെ നടപടിയെ ചോദ്യം ചെയ്ത് ഗബ്രിയെല വീണ്ടും ഹര്‍ജി നല്കി. ഇതിന്റെ ഭാഗമായി ഗ്രേസിനെ അറസ്റ്റ് ചെയ്യാന്‍ കോടതി ഉത്തരവിടുകയായിരുന്നു. ഗ്രേസിനെ ഇന്റര്‍ പോള്‍ വഴി അറസ്റ്റ് ചെയ്യാനാണ് സൗത്ത് ആഫ്രിക്കന്‍ പോലീസിന്റെ തീരുമാനം.