നോം പെന്‍: കണ്ടെയ്നറില്‍ ഒളിപ്പിച്ച് കടത്തിയ 3.2 ടണ്‍ ആനക്കൊമ്പ് പിടിച്ചെടുത്തതായി കംബോഡിയ കസ്റ്റംസ് അറിയിച്ചു. ആഫ്രിക്കന്‍ രാജ്യമായ മൊസാംബിക്കില്‍ നിന്നയച്ച ഉപേക്ഷിച്ച നിലയിലായിരുന്ന കണ്ടെയ്നറില്‍ മാര്ബിളിനൊപ്പമാണ് 1026 ആനക്കൊമ്പുകള്‍ ഉണ്ടായിരുന്നത്.
കംബോഡിയയിലെ ഏറ്റവും വലിയ ആനക്കൊമ്പ് വേട്ടയാണിതെന്ന് അധികൃതര്‍ പറയുന്നു. നോം പെന്നിലെ സ്വകാര്യ തുറമുഖത്ത് യുഎസ് എംബസിയില്‍ നിന്ന് കിട്ടിയ സൂചന പ്രകാരം നടത്തിയ പരിശോധനയിലാണ് ആനക്കൊമ്പുകള്‍ പിടിച്ചെടുത്തത്.
മൊസാംബിക്കില്‍ നിന്നയച്ച കണ്ടെയ്നര്‍ കഴിഞ്ഞ വര്‍ഷമാണ് നോം പെന്നിലെത്തിയതെന്ന് അധികൃതര്‍ പറയുന്നു. കണ്ടെയ്നര്‍ ഏറ്റെടുക്കാന്‍ അവകാശികളാരും എത്താതിരുന്നതിനെ തുടര്‍ന്നാകാം കണ്ടെയ്നര്‍ ഉപേക്ഷിച്ചതെന്നും
കംബോഡിയ വഴി മറ്റ് രാജ്യങ്ങളിലേക്ക് കടത്താനാണോ ആനക്കൊമ്പ് നോം പെന്നിലെത്തിച്ചതെന്നും അധികൃതര്‍ സംശയിക്കുന്നുണ്ട്.