ലണ്ടന്‍: സ്വന്തം പാര്ട്ടിക്കാര് ഉയര്‍ന്ന അവിശ്വാസ പ്രമേയത്തെ അതിജീവിച്ച് തെരേസ മെയ്. കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്കുള്ളില്‍ ഉയര്‍ന്ന അവിശ്വാസ പ്രമേയത്തില്‍ 200 വോട്ടുകളാണ് അവര്‍ അനുകൂലമായി നേടിയത്. 117 പേരാണ് തെരേസ്ക്കെതിരേ വോട്ടു ചെയ്തത്.
സ്വന്തം പാര്‍ട്ടിയിലെ 48 എംപിമാരാണ് തെരേസയ്ക്കെതിരേ അവിശ്വാസപ്രമേയത്തിന് കത്തുനല്‍കിയത്.158 പേരുടെ പിന്തുണയായിരുന്നു അവിശ്വാസപ്രമേയം മറികടക്കാന്‍ വേണ്ടിയിരുന്നത്. പ്രമേയത്തെ പരാജയപ്പെടുത്തിയതിനാല്‍ ഒരുവര്‍ഷം വരെ മേയ്ക്ക് അവിശ്വാസം നേരിടേണ്ടതില്ല.
യൂറോപ്യന്‍ യൂണിയനുമായുള്ള വിടുതല്‍ കരാര്‍ ഉടമ്പടിയില്‍, വടക്കന്‍ അയര്‍ലന്‍ഡ് അതിര്‍ത്തിയിലെ പരിശോധനയില്‍ അയവുവരുത്തുമെന്ന നിബന്ധനയെച്ചൊല്ലിയാണ് ഒരു വിഭാഗം കണ്‍സര്‍വേറ്റീവ് എംപിമാര്‍ തെരേസയ്ക്കെതിരേ അവിശ്വാസ പ്രമേയം ഉയര്‍ത്തിയത്.