റോം: ഇറ്റലിയിലെ നിശാക്ലബിലെ തിരക്കില്‍ നടപ്പാലം തകര്‍ന്ന് ആറ് മരണം. 14 പേര്‍ക്ക് പരിക്കേറ്റു.
മരണപ്പെട്ടവരില്‍ 5പേര് കൗമാരക്കാരാണ്. അഡ്രിയാറ്റിക് തീരത്ത് അന്കോനയില് കൊറിനാല്ഡോ നഗരത്തിലെ നിശാക്ലബിലാണ് സംഭവം.
പരിപാടി നടന്നുകൊണ്ടിരിക്കെ ക്ലബ്ബില്‍ ഉണ്ടായിരുന്നതില്‍ ആരോ ഒരാള്‍ കുരുമുളക് സ്പ്രേ പോലെയുള്ള സ്പ്രേ ജനങ്ങളിലേക്ക് പ്രയോഗിച്ചു. തുടര്‍ന്ന് പരിഭ്രാന്തരായ ആളുകള്‍ ക്ലബ്ബില്‍ നിന്നും ഓടി രക്ഷപ്പെടാന്‍ തുടങ്ങി. ഇതേതുടര്‍ന്നുണ്ടായ ഉന്തും തള്ളുമാണ് അപകടകാരണമെന്നാണ് വിലയിരുത്തല്‍.
ഭയപ്പെട്ടോടിയ ആളുകള്‍ എമര്‍ജന്‍സി കവാടം വഴി പുറത്തിറങ്ങാന്‍ തിക്കിത്തിരക്കി. 3 എമര്‍ജന്‍സി കവാടങ്ങളില്‍ ഒന്ന് ചെറിയ നടപ്പാലത്തിലേക്കാണ് വഴി തുറക്കുന്നത്. തിരക്ക് കൂടിയതോടെ തള്ളലില്‍ പാലത്തിന്റെ കൈവരികള്‍ തകര്‍ന്ന് ആളുകള്‍ താഴേക്ക് വീഴുകയായിരുന്നു. പരുക്കേറ്റവരുടെ നില ഗുരുതരമായി തുടരുകയാണ്.