ബെയ്ജിങ്: അമേരിക്കയുമായുള്ള വ്യാപാരയുദ്ധത്തിന് താല്‍ക്കാലികമായി വിരാമമിട്ട് ഒപ്പുവെച്ച കരാറിലെ തീരുമാനങ്ങള്‍ എത്രയും പെട്ടന്ന് നടപ്പാക്കുമെന്ന് ചൈന. അര്‍ജന്റീനയില്‍ നടന്ന ജി20 ഉച്ചകോടിക്കിടെയാണ് അമേരിക്ക- ചൈന വ്യാപാര യുദ്ധത്തിന് താല്‍ക്കാലിക വിരാമമിട്ടത്. എന്നാല്‍, ഇതുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
ഇരുരാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക ഏറ്റുമുട്ടല്‍ വര്‍ധിക്കുന്നത് തടയുകയെന്ന ലക്ഷ്യത്തോടെയായിരുന്നു പ്രധാന കരാര്‍. ചൈനയ്ക്കുമേല്‍ കൂടുതല്‍ തീരുവ ചുമത്തുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് ട്വീറ്റ് ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ചൈനയുടെ തീരുമാനം.