പാരീസ്: ഇന്ധനവില വര്‍ധനയ്ക്കെതിരായി വന്‍ പ്രതിഷേധം രൂക്ഷമായ ഫ്രാന്‍സില്‍ സമാധാന നീക്കവുമായി സര്‍ക്കാര്‍. പ്രതിഷേധം ആഭ്യന്തര കലാപത്തിന് വഴിവെച്ചതിനെ തുടര്‍ന്നാണ് പ്രധാനമന്ത്രി എഡ്വര്‍ഡ് ഫിലിപ്പെ സമാധാന ചര്‍ച്ചയ്ക്ക് സന്നദ്ധത അറിയിച്ചത്.
രാജ്യത്ത് കഴിഞ്ഞദിവസങ്ങളിലുണ്ടായ അക്രമങ്ങളില്‍ പങ്കാളിത്തമുള്ളവരുമായും പാര്‍ട്ടി അംഗങ്ങളുമായുമാണ് ചര്‍ച്ചയ്ക്ക് തയ്യാറായത്. ഞായറാഴ്ച പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ അടിയന്തരയോഗം വിളിച്ചതിന് പിന്നാലെയാണ് രാജ്യത്തെ മുഴുവന്‍ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളുമായും ചര്‍ച്ചക്ക് സര്‍ക്കാര്‍ മുന്നോട്ടുവന്നത്.
ഇന്ധനവില വര്ധനവിനെതിരെയുണ്ടായ പ്രതിഷേധങ്ങളുടെ പേരില്‍ 400ലധികം പേരെയാണ് അറസ്റ്റ് ചെയ്തത്. പ്രതിഷേധക്കാരെ തടയാന്‍ കൂടുതല്‍ കടുത്ത നടപടികളിലേക്ക് കടക്കേണ്ടിവരുമെന്ന നിര്‍ദേശം മാക്രോണ്‍ ആഭ്യന്തര മന്ത്രിക്ക് നല്കി. തുടര്‍ന്ന് രാജ്യത്ത് അടിയന്തരാവസ്ഥ ഏര്‍പ്പെടുത്താന്‍ ആലോചിക്കുന്നതിനിടെയാണ് സര്‍ക്കാര്‍ തന്നെ സമാധാന ചര്‍ച്ചകളുമായി മുന്നോട്ട് വന്നത്.