കുവൈറ്റ് സിറ്റി: കുവൈത്തില്‍ സ്വദേശികള്‍ക്ക് സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്നതിനു നല്കി വന്നിരുന്ന അലവന്‍സ് വര്‍ധിപ്പിച്ചു. സ്വദേശിവത്കരണത്തിനുള്ള സര്‍ക്കാര്‍ വകുപ്പായ മാന്‍പവര്‍ ആന്‍ഡ് ഗവണ്മെന്റ് റീസ്ട്രക്ചറിങ് പ്രോഗ്രാം മേധാവി ഇമാന് അല്‍ അന്‍സാരിയാണ് വാര്‍ത്താക്കുറിപ്പിലൂടെ ഇക്കാര്യം അറിയിച്ചത്.
തൊഴില്‍ സ്ഥാപനത്തിലെ ശമ്പളത്തിനു പുറമെ സര്‍ക്കാര്‍ നല്കി വരുന്ന അലവന്‍സാണ് വര്‍ധിപ്പിച്ചത്. സെക്കന്‍ഡറി, ഇന്റര്‍മീഡിയറ്റ് യോഗ്യതയുള്ളവരുടെ ആനുകൂല്യം പ്രതിമാസം 147 ദീനാറില്‍നിന്ന് 161 ദീനാര്‍ ആയും ലോവര്‍ സര്ട്ടിഫിക്കറ്റുള്ളവരുടേത് 136 ദീനാറില്‍നിന്ന് 161 ആയുമാണ് വര്‍ധിപ്പിച്ചത്.
സ്വകാര്യ മേഖലയിലേക്ക് സ്വദേശി യുവാക്കളെ ആകര്‍ഷിക്കുന്നതിനായി മന്ത്രിസഭാ തീരുമാനപ്രകാരമാണ് പ്രത്യേക അലവന്‍സ് നല്‍കുന്നത്. സബ്സിഡി കുടിശ്ശിക ഡിസംബറില്‍ കൊടുത്തുതീര്‍ക്കുമെന്നും കിട്ടാന്‍ ബാക്കിയുള്ളവര്‍ വകുപ്പിനെ സമീപിക്കണമെന്നും അവര്‍ പറഞ്ഞു.