വാഷിംഗ്ടണ്‍: ജമാല്‍ ഖഷോഗിയുടെ കൊലപാതകത്തില്‍ വീണ്ടും നിര്‍ണ്ണായക തെളിവ്. കൊലപാതകത്തിന് മേല്‍നോട്ടം വഹിച്ചതായി സംശയിക്കുന്ന സൗദ് അല്ഖദ്വാനിക്ക് സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്മാന് കൊലപാതകത്തിന് മണിക്കൂറുകള്‍ മുന്‍പും ശേഷവും 11 സന്ദേശം അയച്ചതായി വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്തു.
സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനും അദ്ദേഹത്തിന്റെ മാധ്യമ ഉപദേശകന് കൂടിയായ സൗദ് അല്‍ ഖദ്വാനിയും തമ്മില്‍ നടത്തിയ ഇലക്ട്രോണിക് സന്ദേശങ്ങള്‍ സംബന്ധിച്ചുള്ള റിപ്പോര്‍ട്ട് അപഗ്രഥിച്ചുള്ള സിഐഎയുടെ റിപ്പോര്‍ട്ടാണ് വാള്‍സ്ട്രീറ്റ് ജേണല്‍ പുറത്തുവിട്ടത്.
എന്നാല്‍ ഇരുവരുടെയും സന്ദേശങ്ങളുടെ ഉള്ളടക്കം വ്യക്തമല്ല. കൊലനടത്തിയതായി കരുതുന്ന 15അംഗ സംഘത്തിന്റെ തലവനുമായി സൗദ് അല്‍ ഖദ്വാനി ഇസ്താംബൂളില്‍ നേരിട്ട് ബന്ധപ്പെട്ടിരുന്നു. എന്നാല്‍ മുഹമ്മദ് ബിന്‍ സല്മാന് കൊലപാതകത്തിന് നേരിട്ട് ഉത്തരവിട്ടതായി തെളിവില്ല.