വാഷിംഗ്ടണ്‍: പാകിസാതാനുള്ള സഹായം യുഎസ് നിര്‍ത്തലാക്കി. സുരക്ഷാകാര്യങ്ങള്‍ക്ക് നല്‍കിയിരുന്ന 300 കോടി ഡോളറിന്റെ സഹായമാണ് അമേരിക്ക നിര്‍ത്തിവച്ചത്. ഭീകരസംഘടനകളെ കൈകാര്യംചെയ്യുന്നതില്‍ പരാജയപ്പെട്ടെന്ന് ചൂണ്ടിക്കാട്ടിയാണ് സഹായം നിര്‍ത്തിയത്.
പാകിസ്താന് നല്‍കിയിരുന്ന 130 കോടി ഡോളറിന്റെ സഹായം നിര്‍ത്തുമെന്നാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് പ്രഖ്യാപിച്ചിരുന്നത്. ഭീകരതയെ ഉന്മൂലനംചെയ്യാന് പാകിസ്താന് അമേരിക്ക നല്‍കുന്നത് തുച്ഛമായ തുകയാണെന്ന് പാക് പ്രധാനമന്ത്രി ഇമ്രാന്ഖാന് അടുത്തിടെ വിമര്‍ശിച്ചിരുന്നു.
കേവലം 2000 കോടി ഡോളര്‍ മാത്രമാണതെന്നും ഭീകരതക്കെതിരായ അമേരിക്കന്‍ യുദ്ധത്തില്‍ പങ്കാളിയായതിന്റെ പേരില്‍ 75000 പാകിസ്ഥാന്കാര് കൊല്ലപ്പെട്ടെന്നും 12300 കോടി ഡോളര്‍ ചെലവഴിച്ചെന്നുമാണ് ഇമ്രാന് ഖാന് വിമര്‍ശിച്ചത്. എന്നാല്‍ ഭീകരതക്കെതിരെ പോരാടുന്നുവെന്ന് വരുത്തി തീവ്രവാദികളെ സംരക്ഷിക്കുകയാണ് പാകിസ്താന് ചെയ്തു വരുന്നതെന്ന് അമേരിക്കയുടെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ വിമര്‍ശിച്ചു.