ലണ്ടന്‍: ഇത്തവണത്തെ ലോക ചെസ് ചാമ്പ്യന്‍ഷിപ്പില്‍ നോര്‍വെയുടെ മാഗ്നസ് കാള്സന് കിരീടം നേടി. ടൈബ്രേക്കറില്‍ അമേരിക്കയുടെ ഫാബിയാനോ കരുവാനയെ തോല്‍പ്പിച്ചാണ് കാള്സന് വിജയ കിരീടം ചൂടിയത്.
മാഗ്നസ് കാള്സന് ലോക ചാമ്പ്യനാകുന്നത് ഇത് തുടര്‍ച്ചയായ നാലാം തവണയാണ്. കാള്സന് ആദ്യമായി ലോകകിരീടം നേടിയത് 2013ല്‍ ഇന്ത്യയുടെ വിശ്വനാഥന് ആനന്ദിനെ തോല്‍പ്പിച്ചാണ്. ഇപ്പോള്‍ നാലാം തവണയും മാഗ്നസ് കിരീടം നിലനിര്‍ത്തി.