ഇസ്ലാമബാദ്: സാര്‍ക് ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിയെ പാകിസ്താനിലേക്ക് ക്ഷണിക്കും. പാക് വിദേശകാര്യ വക്താവ് മുഹമ്മദ് ഫൈസല്‍ ആണ് ഇക്കാര്യം അറിയിച്ചത്. എല്ലാ പ്രശ്നങ്ങള്‍ക്കും ചര്‍ച്ചയിലൂടെ പരിഹാരം കാണാന്‍ ഇന്ത്യന്‍ പ്രധാനമന്ത്രിക്കയച്ച കത്തില്‍ ഇമ്രാന് ഖാന് സന്നദ്ധത അറിയിച്ചിരുന്നതായി അദ്ദേഹം പറഞ്ഞു.
രണ്ടുവര്‍ഷത്തിലൊരിക്കലാണ് സാര്‍ക് ഉച്ചകോടി നടക്കുന്നത്. 2016ല്‍ ഇസ്ലാമബാദില്‍ നിശ്ചയിച്ചിരുന്ന ഉച്ചകോടിയില്‍നിന്ന് ഉറി സൈനിക ക്യാമ്പിലെ ഭീകരാക്രമണത്തെ തുടര്‍ന്ന് ഇന്ത്യ പിന്മാറിയിരുന്നു. ബംഗ്ലാദേശ്, ഭൂട്ടാന്, അഫ്ഗാനിസ്ഥാന് എന്നീ രാജ്യങ്ങള്‍ കൂടി പിന്മാറിയതോടെ ഉച്ചകോടി ഉപേക്ഷിച്ചിരുന്നു.