തുര്‍ക്കി: സൗദിയിലെ മാധ്യമ പ്രവര്ത്തകന് ജമാല്‍ ഖഷോഗ്ജി വധക്കേസില്‍ തുമ്പു കണ്ടെത്താന്‍ തുര്‍ക്കിയിലെ ആഡംബര വസതിയില്‍ ഫോറന്‍സിക് വിദഗ്ധര്‍ തിരച്ചില്‍ നടത്തി. തുര്‍ക്കിയുടെ കിഴക്കന്‍ തീരത്തോട് ചേര്‍ന്ന യലോവ സിറ്റിയിലെ വില്ലയിലാണ് അന്വേഷണ സംഘം പരിശോധന നടത്തുന്നതെന്ന് ഒരു വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
ഈ ആഡംബര വസതി സൗദിയിലെ ഒരു വ്യവസായിയുടെ ഉടമസ്ഥതയിലുള്ളതാണെന്ന് സൗദിയിലെ പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വില്ലയില്‍ പരിശോധന നടത്താന്‍ ഉത്തരവിട്ടത് അന്വേഷണത്തിന് നേതൃത്വം നല്കുന്ന ഇസ്താംബുള്‍ ചീഫ് പ്രോസിക്യൂട്ടര്‍ ഇര്ഫാന് ഫിദാനാണ്.
ഇസ്താംബുളിലെ സൗദി അറേബ്യന്‍ കോണ്‍സുലേറ്റില്‍വെച്ച് ഒക്ടോബര്‍ രണ്ടിനാണ് ജമാല്‍ ഖഷോഗ്ജി കൊല്ലപ്പെട്ടത്. കേസുമായി ബന്ധപ്പെട്ട് സൗദി അധികൃര്‍ 18 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇതില്‍ 11 പേര്‍ക്കെതിരെ ക്രിമിനല്‍ക്കുറ്റത്തിന് കേസെടുത്തിട്ടുണ്ടെന്നും അഞ്ച് പേരെ വിചാരണയ്ക്ക് വിധേയരാക്കുമെന്നും അധികൃതര്‍ പറഞ്ഞു.