റിയാദ്: സൗദിയിലെ സകാക്കയില്‍ ലോകത്തെ ഏറ്റവും വലിയ സൗരോര്‍ജ പദ്ധതി ആരംഭിക്കുന്നു. ഭരണാധികാരി സല്മാന് രാജാവ് ഇതിന്റെ ഭാഗമായുളള സോളാള്‍ എനര്‍ജി സിറ്റിയുടെ ശിലാ സ്ഥാപനം
നിര്‍വഹിച്ചു.
സൗദിയിലെ സകാക്കയില്‍ ഭരണാധികാരി സല്മാന് രാജാവ് തുടക്കം കുറിച്ചിട്ടുളളത് ഊര്‍ജ മേഖലയില്‍ വന്‍ കുതിപ്പിനാണ്. സോളാര്‍ പവര്‍ പ്ലാന്റിന് പുറമെ കാറ്റാടി യന്ത്രങ്ങളില്‍നിന്ന് വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്നതിനുളള ദോമത്തുല്‍ ജന്തല്‍ പദ്ധതിയും ഉള്‍പ്പെടും. 8,500 കോടി റിയാല്‍ നിക്ഷേപം പ്രതീക്ഷിക്കുന്ന വഅദ് അല്‍ ശമാല്‍ പദ്ധതിയും ഇവിടെ നടപ്പിലാക്കുമെന്ന് ഊര്‍ജ, വ്യവസായ വകുപ്പ് മന്ത്രി എന്‍ജിനീയര്‍ ഖാലിദ് അല്‍ഫാലിഹ് പറഞ്ഞു.
രാജ്യം ഇതുവരെ പ്രയോജനപ്പെടുത്താത്ത അഞ്ചു ലക്ഷം കോടി റിയാലിന്റെ ധാതു വിഭവങ്ങളുണ്ട്. അതിനാല്‍ ഖനന മേഖല നവീകരിക്കും. ഇവിടങ്ങളില്‍ ഖനന പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുകയാണ് ലക്ഷ്യം. ഖനന വ്യവസായം വ്യാപിപ്പിക്കുന്നതിന് ഖനന നിയമം ഭേദഗതിചെയ്യും. ഇതുവഴി 90,000 തൊഴിലവസരങ്ങള്‍ ലഭിക്കും.
രണ്ടു ആണവ റിയാക്ടറുകള്‍ നിര്‍മിക്കുന്നതിനുളള പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ മന്ത്രി ഖാലിദ് അല്‍ഫാലിഹ് പറഞ്ഞു. നിക്ഷേപകരുടെ നിര്‍ദേശങ്ങള്‍ പരിഗണിച്ച് ആവശ്യമായ ഭേദഗത വരുത്തും. ഇക്കാര്യങ്ങള്‍ വിദഗ്ദ സമിതി പഠിച്ചുവരികയാണ്.