വാഷിംഗ്ടണ്‍: സൗദി മാധ്യമപ്രവര്ത്തകന് ജമാല്‍ ഖഷോഗിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ സമ്പൂര്‍ണ ഇന്റലിജന്‍സ് റിപ്പോര്‍ട്ട് നാളെ പുറത്തുവിടുമെന്ന് യുഎസ് പ്രസിഡന്റ്. സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനാണ് ഖഷോഗി വധത്തിനു പിന്നിലെന്ന് സെന്‍ട്രല്‍ ഇന്റലിജന്‍സ് ഏജന്‍സി (സിഐഎ) നിഗമനത്തിലെത്തിയെന്ന മാധ്യമറിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തിലാണ് യുഎസിന്റെ പ്രതികരണം.
എന്നാല്‍ ഖഷോഗി വധത്തില്‍ അന്തിമ നിഗമനത്തിലേക്കെത്തിയിട്ടില്ലെന്ന് യുഎസ് വിദേശകാര്യമന്ത്രാലയവും പ്രതികരിച്ചു. ഒക്ടോബര്‍ രണ്ടിന് തുര്‍ക്കിയിലെ സൗദി കോണ്‍സുലേറ്റിനുള്ളില്‍വെച്ചാണ് സൗദി ഭരണകൂടത്തിന്റെ വിമര്‍ശകനും വാഷിംഗ്ടണ്‍ പോസ്റ്റ് കോളമിസ്റ്റുമായ ഖഷോഗി കൊല്ലപ്പെട്ടത്. ഖഷോഗിയുടെ കൊലപാതകം സംഭവിക്കാന്‍ പാടില്ലാത്തതായിരുന്നുവെന്ന് ട്രംപ് കാലിഫോര്‍ണിയയില്‍ മാധ്യമങ്ങളോട് പറഞ്ഞു.
ഇതുമായി ബന്ധപ്പെട്ട് സിഐഎ ഡയറക്ടര്‍ ജിന ഹസ്പെല്‍, വിദേശകാര്യസെക്രട്ടറി മൈക്ക് പോംപിയോ തുടങ്ങിയവരോട് ചര്‍ച്ച നടത്തിയതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സിഐഎ ഇപ്പോള്‍ അന്തിമ നിഗമനത്തിലെത്തിയിട്ടില്ല. അതുകൊണ്ടുതന്നെ സല്മാന് രാജകുമാരനാണ് വധത്തിനുപിന്നിലെന്ന് ഇപ്പോള്‍ പറയാനാവില്ല. രണ്ടുദിവസങ്ങള്‍ക്കുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും സംഭവങ്ങളെക്കുറിച്ച് ഏകദേശധാരണ കിട്ടുമെന്നും ട്രംപ് പറഞ്ഞു.