ആംസ്റ്റര്‍ഡാം: ഡിയോഡറന്റ് അമിതമായി ശ്വസിച്ച യുവാവ് മരിച്ചു. പുനരധിവാസ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ച നെതര്‍ലാന്‍ഡ്സിലെ റൊട്ടര്‍ഡാം സ്വദേശിയായ 19കാരനാണ് മരിച്ചത്. ലഹരി കിട്ടാനായി ഇയാള്‍ പതിവായി ഡിയോഡറന്റ് അമിത അളവില്‍ ശ്വസിക്കാറുണ്ടായിരുന്നു. ഇതാണ് മരണകാരണമായത്.
കഞ്ചാവിനടിമപ്പെട്ട യുവാവിനെ ചികിത്സയ്ക്കായി എത്തിച്ചതായിരുന്നു. കഞ്ചാവ് കിട്ടാത്തതിനെതുടര്‍ന്ന് ഇയാള്‍ മുഖം തുണികൊണ്ട് മറച്ചിട്ട് ഡിയോഡറന്റ് അമിതമായി ശ്വസിച്ചു. ഇതോടെ അബോധാവസ്ഥയിലായ യുവാവ് 9 ദിവസത്തിനുശേഷം മരിച്ചു.