മനാമ: ‘ബഹ്റൈന്‍ അന്താരാഷ്ട്ര എയര്ഷോ 2018’ രണ്ടാം നാളിലേക്ക് കടന്നു. അഭ്യാസ പ്രകടനങ്ങള്‍ ഒരുക്കിയും വിവിധ വിമാനങ്ങളുടെ പ്രദര്‍ശനം ഒരുക്കിയുമാണ് ബഹ്റൈന്‍ അന്താരാഷ്ട്ര എയര്ഷോ നടത്തുന്നത്. കഴിഞ്ഞ ദിവസം ഇന്റര്‍നാഷണല്‍ എയര്ഷോ 2018 ഉദ്ഘാടനം ചെയ്തത് ഹമദ് രാജാവിന്റെ വ്യക്തിഗത പ്രതിനിധിയും ബഹ്റൈന്‍ ഇന്റര്‍നാഷണല്‍ എയര്ഷോ ഉന്നതതല സംഘാടക സമിതി അംഗവുമായ ശൈഖ് അബ്ദുല്ല ബിന്‍ ഹമദ് ആല് ഖലീഫയാണ്.
ഉദ്ഘാടന ചടങ്ങ് സാക്കിര്‍ എയര്ബേസിലായായിരുന്നു. ഉദ്ഘാടന ചടങ്ങില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ വിശിഷ്ടാതിഥികളും വിമാന കമ്പനി അധികൃതരും സൈനിക പ്രതിനിധികളും സംബന്ധിച്ചു.എയര്‍ഷോയുടെ ഉദ്ഘാടനത്തിനുശേഷം ബഹ്റൈന്‍ ഡിഫന്‍സ് ഫോഴ്സിന്റെ പാരച്ചൂട്ട് ഡ്രോപ്പിന്റെ അഭ്യാസ പ്രകടനം 15 മിനിറ്റോളം കാണികളെ അത്ഭുതപ്പെടുത്തി. തുടര്‍ന്ന് ഒരു മണിക്ക് റോയല്‍ എയര്‍ഫോഴ്സ് പ്ലൈപാസ്റ്റ്. അതിനുശേഷം 1.6 ന് യു.എ.ഇ മിറാഷ് 2000 ന്റെ അഭ്യാസ പ്രകടനമായിരുന്നു.
1.15 ന് ഗള്‍ഫ് എയര്‍ ബി.787ഫ9 പ്ലൈപാസ്റ്റ്, 1.27 ന് യുഎഇ എഫ് 16 ന്റെ പ്രകടനം, 1.36 ന് എഫ്ആര്ഇസിസിഇ ട്രിക്കോളോറി, 2.11 ന് യുഎസ്എംസി, എംവി 22. 2.27 ന് യുഎസ്എഎഫ്ബി1 ബി, 2.36 ന് റഷ്യന്‍ ക്നൈറ്റ്സ്, 3.07 ന് മാലി എയര്‍ എക്ലിപ്സന് 550, 3.15 ന് കുവൈത്ത് എയര്ബെയിസ് ബി.777, 2.28 ന് റാഫ് ടയ്ഫൂണ്, 3.38 ന് ഡിഎച്ച്എല്ലിന്റെ ബി.767 തുടങ്ങിയവവയുടെ പ്രകടനം നടന്നു. 16ന് അന്താരാഷ്ട്ര എയര്ഷോ സമാപിക്കും.