വാഷിംഗ്ടണ്‍: 2020ലെ അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ കമല ഹാരിസ് മത്സരിച്ചേക്കും. ഇന്ത്യന്‍ വംശജയും കലിഫോര്‍ണിയയില്‍ നിന്നുള്ള ഡെമോക്രാറ്റിക് സെനറ്ററുമാണ് കമല ഹാരിസ്. 54കാരിയായ കമല പ്രസിഡന്റ് പദത്തിലേക്ക് മത്സരിക്കാനുള്ള തയ്യാറെടുപ്പിലാണെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പ്രസിഡന്റ് പദത്തിലേക്ക് മത്സരിക്കുമെന്ന റിപ്പോര്‍ട്ടുകളെ അവര്‍ ശരിവെയ്ക്കുകയോ തള്ളിക്കളയുകയോ ചെയ്തിട്ടില്ല.
മുന്‍ പ്രസിഡന്റ് ബറാക് ഒബാമയോട് ഏറെ അടുപ്പവും സാമ്യവുമുള്ള കമല ‘വനിതാ ഒബാമ’ എന്നാണ് അറിയപ്പെടുന്നത്. ഇപ്പോള്‍ തെരഞ്ഞെടുപ്പ് നടന്നാല്‍ കമല, ട്രംപിനെ പത്ത് പോയിന്റുകള്‍ക്ക് പരാജയപ്പെടുത്തുമെന്നാണ് അമേരിക്കന്‍ വാര്‍ത്താ വെബ്സൈറ്റായ ആക്സിയോസിന്റെ ഓണ്‍ലൈന്‍ സര്‍വ്വേഫലം.