സാന്‍ ഫ്രാന്‍സിസ്കോ: കാലിഫോര്‍ണിയയിലുണ്ടായ കാട്ടുതീയില്‍ മരിച്ചവരുടെ എണ്ണം 25 ആയി. വ്യാഴാഴ്ച ആരംഭിച്ച ‘വൂള്‍സി ഫയര്‍’ എന്നു വിളിക്കുന്ന കാട്ടുതീയുടെ ശക്തി വെള്ളിയാഴ്ച വൈകുന്നേരത്തോടെ നാലുമടങ്ങായി വര്‍ധിക്കുകയായിരുന്നു.
250,000 പേരാണ് കിടപ്പാടം ഉപേക്ഷിച്ചു പോയത്. 35 പേരെ കാണാതായതായും അധികൃതര്‍ സ്ഥിരീകരിച്ചു. സംസ്ഥാനത്തിന്റെ വടക്ക് കാമ്പ് ഫയര്‍ എന്നുപേരിട്ടിരിക്കുന്ന കാട്ടുതീയാണ് പടരുന്നത്.
മാലിബു നഗരം മുഴുവനായും കത്തിനശിച്ച നിലയിലാണ്. ഹോളിവുഡ് താരങ്ങള്‍ ഉള്‍പ്പെടെ പതിനായിരംപേരെ ഒഴിപ്പിച്ചു. പ്രമുഖ വടക്കന്‍ നഗരമായ പാരഡൈസ് പൂര്‍ണമായും നാശമടഞ്ഞു. വൂള്‍സി ഫയര്‍, ഹില്‍ ഫയര്‍ എന്നീ കാട്ടുതീ തെക്കന്‍ മേഖലയേയും വീഴുങ്ങുകയാണ്.