ഗയാന: ബോയിംഗ് ജെറ്റ് ലൈനര്‍ വിമാനം 126 യാത്രക്കാരുമായി ഗയാനയിലെ ജോര്‍ജ് ടൗണ്‍ വിമാനത്താവളത്തില്‍ ഇടിച്ചിറക്കി. അപകടത്തില്‍ യാത്രികരായ ആറു പേര്‍ക്കു പരിക്കേറ്റു.
ടൊറന്റോയിലേക്കു പോയ ഫ്ളൈ ജമൈക്ക എയര്‍വെയ്സ് വിമാനമാണ് സാങ്കേതിക തകരാറിനെ തുടര്‍ന്ന് ഇടിച്ചിറക്കിയത്. വിമാനം ടേക്കോഫ് ചെയ്തതിനു പിന്നാലെ ഹൈഡ്രോളിക് സംവിധാനത്തില്‍ തകരാര്‍ ശ്രദ്ധയില്‍പ്പെട്ടു.
ഇതേുടര്‍ന്ന് വിമാനം തിരിച്ചിറക്കാന്‍ തീരുമാനിച്ചു. ഇത്തരത്തില്‍ തിരിച്ചിറക്കുന്നതിനിടെ വിമാനം റണ്‍വേയില്‍നിന്നു തെന്നിമാറുകയും തകരാര്‍ സംഭവിക്കുകയുമായിരുന്നെന്നു ഗയാന ഗതാഗത മന്ത്രി ഡേവിഡ് പാറ്റേഴ്സണ്‍ അറിയിച്ചു.
യാത്രക്കാരുടെ പരിക്ക് ഗുരുതരമല്ല. ഇവരെ വെനസ്വേലയുമായി അതിര്‍ത്തി പങ്കിടുന്ന ജോര്‍ജ് ടൗണ്‍ വിമാനത്താവളത്തിനു സമീപത്തെ ആശുപത്രിയിലേക്കു മാറ്റി.