ബോട്സ്വാന: സിംഹക്കൂട്ടം ഓടിച്ച കാളക്കൂറ്റന്മാര്ക്ക് ദാരുണ അന്ത്യം. 400 ലധികം കാളക്കൂറ്റന്മാര് വെള്ളത്തില്‍ മുങ്ങിച്ചത്തെന്നാണ് റിപ്പോര്‍ട്ട്. ഛോബെ നദീ തീരത്ത് കാളക്കൂറ്റന്മാര് പുല്ല് തിന്നുകൊണ്ടിരിക്കുകയായിരുന്നു. ആ സമയത്താണ് സിംഹക്കൂട്ടം ഇരതേടാനെത്തിയത്. സിംഹത്തെ കണ്ടതിന് ശേഷം ആക്രമണത്തെ ഭയന്ന് ഓടി നദിയിലേക്ക് ചാടുകയായിരുന്നു.
കാളക്കൂട്ടം ചത്തു പൊങ്ങിയതോടെയാണ് അപകടത്തെകുറിച്ച് കര്‍ഷകര്‍ അറിഞ്ഞത്. നദിയില്‍ നിന്നും ജഡം നീക്കം ചെയ്തുകൊണ്ടിരിക്കുകയാണെന്നും കന്നുകാലി കര്‍ഷകര്‍ക്ക് ചത്തുപോയ കാളകള്‍ക്ക് പകരമായി നഷ്ടപരിഹാരം വിതരണം ചെയ്യുമെന്നും മന്ത്രാലയം വ്യക്തമാക്കി. ഈ പ്രദേശങ്ങളില്‍ സിംഹക്കൂട്ടങ്ങള്‍ ആക്രമണം നടത്തുന്നത് പതിവാണെന്ന് പരിസ്ഥിതി വകുപ്പ് അധികൃതര്‍ പറഞ്ഞു.