മിയാമി: കഴിഞ്ഞ കുറെ നാളുകളായി ഫ്ളോറിഡയെ വിറപ്പിച്ച ഭീമന് പല്ലി ഒടുവില്‍ പിടിയില്‍. ഏഴ് അടി നീളവും 70 കിലോ ഭാരവുമുള്ള പല്ലിയെ അതിസാഹസികമായാണ് പിടികൂടിയത്. മത്സ്യ-വന്യജീവി സംരക്ഷണ കമ്മീഷനാണ് വലവിരിച്ച് ഭീമനെ ഒതുക്കിയത്.
കഠിന പരിശ്രമങ്ങളാണ് പല്ലിയെ പിടികൂടാന്‍ എടുത്തത്. വീട്ടില്‍ വളര്‍ത്തിയിരുന്ന പല്ലിയെ കഴിഞ്ഞ ഓഗസ്റ്റ് മുതലാണ് കാണാതായത്. പല്ലിയെ അതിന്റെ ഉടമയ്ക്ക് തിരികെ നല്‍കുമെന്ന് അധികൃതര്‍ പറഞ്ഞു.
ഇത്തരം ജീവികളെ വെളിയില്‍ അഴിച്ചുവിടുന്നത് ഫ്ലോറിഡയില്‍ കുറ്റകരമാണ്. പല്ലിയെ തുറന്നുവിട്ടതില്‍ ഉടമയ്ക്കെതിരെ കേസുണ്ട്.