മാഡിസണ്‍: ആറ് മാസം പ്രായമായ ആണ്‍കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ പത്ത് വയസുകാരി അറസ്റ്റില്‍. കിഴക്കന്‍ അമേരിക്കയിലെ വിസ്കോസിനിലാണ് ദാരുണ സംഭവം. പെണ്‍കുട്ടി കുഞ്ഞിനെ എടുത്തപാടെ കൈയ്യില്‍ നിന്ന് നിലത്തേയ്ക്ക് വീഴുകയായിരുന്നു. ശേഷം കുഞ്ഞിന്റെ തലയില്‍ ചവിട്ടി കൊലപ്പെടുത്തുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പെണ്‍കുട്ടിയ്ക്ക് കോടതി 50,000 ഡോളര്‍ പിഴ ഈടാക്കി.
കേസ് ജുവനൈല്‍ കോടതിയിലേയ്ക്കും കൈമാറി. മാഡിസണില്‍ നിന്ന് 200 കിലോമീറ്റര്‍ അകലെയുള്ള മാഡിസണില്‍ ഒക്ടോബര്‍ 30നാണ് കൊലപാതകം നടന്നത്. ഡേകെയറിലുണ്ടായിരുന്ന പെണ്‍കുട്ടിയുടെ കൈയില്‍ നിന്ന് അബദ്ധത്തില്‍ കുട്ടി നിലത്തുവീഴുകയായിരുന്നു.
നിലത്തുവീണ കുട്ടി കരയാന്‍ തുടങ്ങി. കുട്ടിയുടെ കരച്ചില് അടക്കാന്‍ എന്തുചെയ്യണമെന്നറി യാതെ നിന്ന പെണ്‍കുട്ടി ഭയംമൂലം കുഞ്ഞിന്റെ തലയില്‍ ചവിട്ടുകയായിരുന്നുവെന്ന് പോലീസ് വിശദമാക്കി. തലയോട്ടിക്ക് പരിക്കേറ്റ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും കുഞ്ഞ് മരണത്തിന് കീഴടങ്ങി.