ന്യൂഡല്‍ഹി: പാക് അധീന കശ്മീരിലൂടെ ചൈന-പാക് സ്വകാര്യ ബസ് സര്‍വ്വീസ് തുടങ്ങി. ഇന്ത്യയുടെ കടുത്ത പ്രതിഷേധം അവഗണിച്ചാണ് സര്‍വ്വീസ് ആരംഭിച്ചത്. പാകിസ്താനിലെ ലാഹോറിനും ചൈനയിലെ കഷ്ഗറിനും ഇടയിലുള്ള ബസ് സര്‍വ്വീസ് തിങ്കളാഴ്ച അര്‍ധരാത്രിയോടെയാണ് ആരംഭിച്ചത്.
പാക് അധീന കശ്മീരിലൂടെ നിര്‍ദിഷ്ട ചൈന – പാകിസ്താന് സാമ്പത്തിക ഇടനാഴി കടന്നുപോകുന്ന പ്രദേശത്തുകൂടി കടന്ന് പോകുന്ന ബസ് സര്‍വ്വീസിനെതിരെ ഇന്ത്യ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയിട്ടുണ്ടെന്ന് വിദേശകാര്യ വക്താവ് രവീഷ് കുമാര്‍ പറഞ്ഞു.
ലാഹോറിലെ ഗുല്‍ബര്‍ഗ് മേഖലയിലെ ടെര്‍മിനലില്‍ നിന്ന് കഷ്ഗറിലേക്കാണ് ആദ്യ ബസ്. 36 മണിക്കൂര്‍ യാത്രയാണിത്. പാക് അധീന കശ്മീരിലെ ഗില്‍ജിത്ത്-ബള്‍ട്ടിസ്താന്‍ മേഖലയിലൂടെയാകും ബസ് കടന്നുപോകുക. നീക്കത്തിനെതിരെ ഇന്ത്യ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു.
ചൈനയില്‍ പോയി തിരിച്ച് വരുന്നതിനുള്ള ടിക്കറ്റിനായി 23000 പാകിസ്താനി രൂപയാണ് നിരക്ക്. ഒരു ഭാഗത്തേക്ക് മാത്രം പോകുന്നതിന് 13000 പാകിസ്താനി രൂപയാണ് ഈടാക്കുക. യാത്രികര്‍ക്ക് വിസയും പാസ്പോര്‍ട്ടും മറ്റു യാത്ര രേഖകളും ആവശ്യമുണ്ട്.
ഒരു യാത്രികന് 20 കിലോയില്‍ കൂടുതല്‍ ലഗ്ഗേജ് കൊണ്ടു പോകാനും സാധിക്കില്ല.നവംബര്‍ മൂന്നിനാണ് ബസ് സര്‍വ്വീസ് നേരത്തെ തീരുമാനിച്ചിരുന്നതെങ്കിലും സുരക്ഷാ കാരണങ്ങളെ തുടര്‍ന്ന് നീട്ടിവെക്കുകയായിരുന്നു.