ഇസ്രായേല്‍ അധിനിവേശത്തിനെതിരെ പാലസ്തീന്-ഇസ്രായേല്‍ അതിര്‍ത്തിയില്‍ ഒരു കയ്യില്‍ പാലസ്തീനിന്റെ പതാകയും മറുകയ്യില്‍ കവണയുമേന്തി ഷര്‍ട്ട് ധരിക്കാതെ പ്രതിഷേധിക്കുന്ന പാലസ്തീന് പോരാളിയുടെ ചിത്രം സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിരുന്നു. ഈ ചിത്രം ഫ്രഞ്ച് വിപ്ലവ ചിത്രമായ ലിബര്‍ട്ടി ലീഡിങ്ങ് ദ പീപ്പിളുമായി വരെ താരതമ്യം ചെയ്യപ്പെടുകയും ചെയ്തിരുന്നു. ഈ ചിത്രം പാലസ്തീനിന്റെ അധിനിവേശ വിരുദ്ധ പോരാട്ടത്തിന്റെ പ്രതീകമെന്ന് വിശേഷിപ്പിക്കാം എന്ന നിലയില്‍ അന്താരാഷ്ര പ്രശസ്തി നേടുകയും ചെയ്തിരുന്നു.
ഇപ്പോള്‍ അന്താരാഷ്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് ഇസ്രായേലിന്റെ അധിനിവേശത്തിനെതിരെ പോരാടിയ ഇരുപതുകാരനായ ഫലസ്തീന് യുവാവിന് വെടിയേറ്റു എന്ന വാര്‍ത്തയാണ്. ഇസ്രായേല്‍ സ്നൈപറിന്റെ വെടിവെപ്പിലാണ് അപകടം സംഭവിച്ചത്. ഒപ്പം നിരവധി മാധ്യമ പ്രവര്‍ത്തകര്‍ക്കും ആക്ടിവിസ്റ്റുകള്‍ക്കും വെടിവെപ്പില്‍ പരിക്ക് പറ്റിയിട്ടുണ്ട്.
മുസ്ഥഫ ഹസൂന് എന്ന ഫോട്ടോഗ്രാഫറാണ് വൈറലായ ഈ ചിത്രം പകര്‍ത്തിയത്. കത്തിച്ചിട്ട ടയറുകളില്‍ നിന്നുയരുന്ന പുക പടലങ്ങള്‍ക്കിടയില്‍ ഷര്‍ട്ട് ധരിച്ച പ്രതിഷേധക്കാര്‍ക്കും ബുള്ളറ്റ് പ്രൂഫ് ജാക്കറ്റണിഞ്ഞ മാധ്യമ പ്രവര്‍ത്തകര്‍ക്കുമിടയില്‍ ഷര്‍ട്ട് ധരിക്കാതെയാണ് അഹദ് അബൂ അംറോ നില്‍ക്കുന്നത്.
Today, the #Israeli forces injured Aed Abu Amro who became an icon of the #Palestinian freedom after a photo of him protesting and raising the Palestinian flag went viral. His photo was actually compared to the iconic French Revolution painting. pic.twitter.com/4leAikUd2c
— We Are Not Numbers #Gaza (@WeAreNotNumbers) November 5, 2018