ലോകത്തെയാകമാനം ഞെട്ടിച്ച് ജപ്പാനില്‍ നിന്നും ഒരു വാര്‍ത്ത. അടുത്തിടെ വരെ ഉണ്ടായിരുന്ന ഒരു ദ്വീപിനെ പെട്ടെന്നൊരു ദിവസം കാണാതായിരിക്കുന്നു. ഹൊക്കയിഡോയിലെ സരാഫുത്സു ഗ്രാമത്തിന് സമീപമുള്ള ദ്വീപാണ് അപ്രത്യക്ഷമായത്. ഇസന്ബേു ഹനകിത കോജിമ എന്നാണ് കാണാതെ പോയ ദ്വീപിന്റെ പേര്.
ജപ്പാന്റെ സമുദ്രാതിര്‍ത്തി നിര്‍ണയിക്കുന്ന ഘടകമായിരുന്നു ആ ദ്വീപ്. അതുകൊണ്ടു തന്നെ ഈ പ്രശ്നം ജപ്പാനെ വല്ലാതെ അലട്ടിയിരിക്കുകയാണ്. അപ്രത്യക്ഷമായി കിടക്കുന്ന ദ്വീപികളെ കുറിച്ച് പുസ്തകം എഴുതുന്ന എഴുത്തുകാരന് ഹിറോഷി ഷിമിസുവാണ് ജപ്പാനിലെ ഈ അപ്രതീക്ഷിതമായ, ജനവാസമില്ലാത്ത ദ്വീപിന്റെ വിവരം പുറം ലോകത്തെ അറിയിച്ചത്.
പ്രദേശവാസികള്‍ ദ്വീപ് കാണാനില്ലെന്ന വിവരം അധികൃതരെ അറിയിച്ചു. എന്നാല്‍ കണ്ടെത്താനുള്ള ശ്രമങ്ങള്‍ വിഫലമായി. അതോടെ ഇങ്ങനെയൊരു ദ്വീപ് നിലവിലുണ്ടോ എന്നാണ് ചിലരുടെ സംശയം. സമുദ്രനിരപ്പില്‍ നിന്നും 1.4 മീറ്റര്‍ മാത്രം ഉയരെയായിരുന്നു ഈ ദ്വീപ് എന്ന് മൂന്ന് വര്‍ഷം മുന്പ്് നടത്തിയ സര്‍വേയില്‍ വ്യക്തമായിരുന്നു.
എന്നാല്‍ ഒക്ടോബറിലാണ് ഈ ദ്വീപ് കാണാതെ പോയതായി പുറംലോകം അറിഞ്ഞത്. ദ്വീപ് ഉണ്ടായിരുന്നു എന്നതിന് തെളിവും ലഭിച്ചിട്ടുണ്ട്. ദ്വീപിനെ കണ്ടെത്തുവാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. എന്നാല്‍ കാറ്റും, മഞ്ഞും ആ ചെറുദ്വീപിനെ ഇല്ലാതാക്കിയിട്ടുണ്ടാകാം എന്നാണ് മറ്റ് ചിലര്‍ പറയുന്നത്.