റോം: കനത്ത മഴയില്‍ വിറങ്ങലിച്ച് ഇറ്റലി. വടക്കന്‍ പ്രവിശ്യയില്‍ ഒരാഴ്ചയായി തുടരുന്ന ശക്തമായ ചുഴലിക്കാറ്റിലും പേമാരിയിലും 20 പേര് മരിച്ചു. നിരവധി കെട്ടിടങ്ങളും വീടുകളും തകര്‍ന്നു.
ആയിരം ഹെക്ടറിലധികം വനപ്രദേശം വെള്ളത്തിനടിയിലായതായി ദുരന്തനിവാരണസേന അധികൃതര്‍ പറഞ്ഞു. ഇറ്റാലിയന്‍ ദ്വീപായ സാര്ഡിനയില് ജര്‍മന്‍ വിനോദസഞ്ചാരിയടക്കം രണ്ടുപേര്‍ ശനിയാഴ്ച മിന്നലേറ്റ് മരിച്ചു. വെനേറ്റോയില്നിന്ന് ഒരുലക്ഷത്തിലധികംപേരെ മാറ്റിപ്പാര്‍പ്പിച്ചു.