ജക്കാര്‍ത്ത: കുട്ടികള്‍ ഉള്‍പ്പടെ 189 പേരുടെ മരണത്തിനിടയാക്കിയ ലയണ്‍ എയര്‍ വിമാന ദുരന്തത്തില്‍ തിരച്ചില്‍ നടത്തുന്നതിനിടെ മുങ്ങല്‍ വിദഗ്ദരിലെ പ്രധാനി മുങ്ങി മരിച്ചു. ജാവ കടലില്‍ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്താനുള്ള ശ്രമത്തിനിടെയാണ് വിദഗ്ദനായ സ്യാച്റുള് ആന്റോ മരിച്ചത്.
കടലിനടിയിലെ മര്‍ദ്ദ വ്യത്യാസമാണ് അദ്ദേഹത്തിന്റെ മരണത്തിന് ഇടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം. അപകടത്തില്‍പ്പെട്ട വിമാനത്തിന്റെ ബ്ലാക്ക് ബോക്സ് ഉള്‍പ്പെടെയുള്ള അവശിഷ്ടങ്ങള്‍ കണ്ടെത്തിയ സംഘത്തിലെ പ്രധാനിയാണ് സ്യാച്റുള് ആന്റോ.
പാലു ദ്വീപിലുണ്ടായ ഭൂകമ്പത്തിലും 2014ല്‍ എയര്‍ ഏഷ്യ വിമാനം ബോര്‍ണിയോ ദ്വീപിനടുത്ത് തകര്‍ന്ന് വീണപ്പോഴും രക്ഷാപ്രവര്‍ത്തകരുടെ സംഘത്തിലുണ്ടായിരുന്ന ആളാണ് മരിച്ച ആന്റോ. ഒക്ടോബര്‍ 29നാണ് 189 പേരുടെ മരണത്തിനിടയാക്കിയ വിമാനാപകടം സംഭവിച്ചത്.