ഇസ്താംബുള്‍: മാധ്യമപ്രവര്‍ത്തകന്റെ ദാരുണ കൊലപാതകത്തിന് ഒരുമാസം. സൗദി മാധ്യമപ്രവര്ത്തകന് ജമാല്‍ ഖഷോഗി തുര്‍ക്കി തലസ്ഥാനമായ ഇസ്താംബുളിലെ സൗദി കോണ്‍സുലേറ്റില്‍ കൊല്ലപ്പെട്ടിട്ട് ഒരുമാസം തികയുന്നു. ഒക്ടോബര്‍ രണ്ടിനാണ് ഖഷോഗി കൊല്ലപ്പെട്ടത്. സംഭവത്തില്‍ തുര്‍ക്കി പ്രോസിക്യൂട്ടറുടെ നേതൃത്വത്തില്‍ നടക്കുന്ന അന്വേഷണം യഥാര്‍ഥ കുറ്റവാളികളിലെത്താതെ വഴിമുട്ടിനില്‍ക്കുകയാണ്.
ഖഷോഗിയുടെ മൃതദേഹം എവിടെയാണെന്നതിനെക്കുറിച്ച് വിവരം ലഭിച്ചിട്ടില്ല. സംഭവത്തിന് പിന്നില്‍ സൗദിയാണെന്ന ആരോപണം ശരിവയ്ക്കുന്നതാണ് ഇതുവരെയുള്ള അന്വേഷണ റിപ്പോര്‍ട്ട്. എന്നാല്‍, കൊന്നവരേയും കൊല്ലിച്ചവരേയും ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.
ഖഷോഗിയെ ശ്വാസംമുട്ടിച്ച് കൊന്ന് മൃതദേഹം തുണ്ടംതുണ്ടമാക്കിയിരുന്നതായി തുര്‍ക്കി പ്രോസിക്യൂട്ടര്‍ കഴിഞ്ഞ ദിവസം വെളിപ്പെടുത്തി.സംഭവത്തില്‍ സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനെതിരെ ആരോപണം ശക്തമാണ്. എന്നാല്‍, അദ്ദേഹം ഇത് നിഷേധിച്ചു.
സൗദിക്കെതിരെ അന്താരാഷ്ട്രതലത്തിലടക്കം കടുത്ത പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. എന്നിട്ടും അന്വേഷണം യഥാര്‍ഥ പ്രതികളിലെത്തിയിട്ടില്ല. എന്നാല്‍, സംഭവത്തില്‍ പങ്കുണ്ടെന്ന് ആരോപിച്ച് 18 പേരെ സൗദി അറസ്റ്റ് ചെയ്തിരുന്നു.