കാര്‍വാര്‍: മത്സ്യബന്ധനം കഴിഞ്ഞ് മടങ്ങിയ ബോട്ടില്‍ നിന്ന് ഹെലികോപ്ടറിലെത്തി മീന്‍ വാങ്ങിയതാണ് ഇന്ന് സമൂഹമാധ്യമങ്ങളില്‍ ചൂടുപിടിക്കുന്നത്. വിചിത്ര മത്സ്യവില്‍പ്പനയില്‍ ഇപ്പോള്‍ വിശദീകരണം തേടി അധികൃതരെത്തി. അതിസാഹസികമായ വില്‍പ്പനയില്‍ ഇപ്പോള്‍ വന്‍ വിവാദമാണ് ഉയരുന്നത്.
തീരസംരക്ഷണ സേനയുടെ ഹെലികോപ്ടറാണ് സാഹസിക കച്ചവടം നടത്തിയതെന്നാണ് ലഭിക്കുന്ന വിവരം. മറ്റൊരു ബോട്ടില്‍ ഉണ്ടായിരുന്നവരാണ് ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചത്. ഇതോടെ സംഭവം പുറംലോകത്തേയ്ക്ക് നിമിഷ നേരംകൊണ്ട് എത്തുകയായിരുന്നു.
നടുകടലിലെ മീന്‍ വാങ്ങല്‍ വിവാദമായതോടെ മാല്‍പെ തുറമുഖ അധികൃതര്‍ അന്വേഷണം ആരംഭിച്ചു. ബുധനാഴ്ച കാര്‍വാര്‍-ഗോവ അതിര്‍ത്തിയിലാണ് സംഭവം. കോപ്ടറില്‍ നിന്നു കയറില്‍ കെട്ടി ബോട്ടിലേയ്ക്ക് താഴ്ത്തിയ കവറില്‍ മത്സ്യത്തൊഴിലാകളികള്‍ ഇട്ടുകൊടുത്ത മത്സ്യവുമായി പറന്നു നീങ്ങുന്നതാണ് വീഡിയോയിലുള്ളത്.