കാരക്കസ്: വെനസ്വേലയില്‍ പട്ടിണി സഹിക്കന്‍ കഴിയാതെ മക്കളെ വില്‍ക്കുന്ന അമ്മമാരുടെ എണ്ണം കൂടുന്നു. കഴിഞ്ഞ കുറച്ചു കാലങ്ങളായി നിലനില്‍ക്കുന്ന സാമ്പത്തിക പ്രതിസന്ധിയാണ് കാരണം.
ഭക്ഷണമാണ് ഇവിടുത്തെ ഏറ്റവും വലിയ ആഢംബരം. അതുകൊണ്ട് തന്നെ ഭക്ഷണ നല്കാന് കഴിയാതെ വരുമ്പോള്‍ പലരും കുട്ടികളെ വീട്ടില്‍ നിന്നും ഇറക്കി വിടുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ചേരികളില്‍ താമസിക്കുന്നവരെയാണ് ദാരിദ്ര്യം പിടിമുറുക്കിയരിക്കുന്നത്.
ചവറ് കൂനക്ക് നടുവില്‍ ഭക്ഷണം തിരയുന്ന കുട്ടികള്‍ ഇവിടെ സ്ഥിരം കാഴ്ച്ചയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ന്നാല് ഗര്‍ഭ നിരോധന മാര്‍ഗ്ഗങ്ങള്‍ക്ക് പോലും വില വര്‍ധിച്ചതിനാല്‍ ജനസംഖ്യ നിയന്ത്രിക്കാനും സാധ്യമാകുന്നില്ല. അനാഥാലയങ്ങളില്‍ കുട്ടികളുെട എണ്ണം 60 % വര്‍ധിച്ചതായി സാമൂഹ്യ പ്രവര്‍ത്തകരും പറയുന്നു.