ഡമാസ്കസ്: സിറിയയിലെ റാഖാ നഗരത്തില്‍ 1,500 മൃതദേഹങ്ങള്‍ അടക്കിയ വന്‍ കുഴിമാടം കണ്ടെത്തി. ഇവ യുഎസ് സേനയുടെ വ്യോമാക്രമണത്തില്‍ മരിച്ച സിവിലിയന്മാരുടെ മൃതദേഹങ്ങളാണെന്ന് മെഡിക്കല്‍ വൃത്തങ്ങള്‍ നല്കുന്ന വിവരം.
ഇസ്ലാമിക് സ്റ്റേറ്റിന്റെ മുന്‍ തലസ്ഥാനമാണു റാഖാ. കണ്ടെത്തിയ വന്‍ കുഴിമാടത്തില്‍ നിന്ന് ഇതുവരെ 4000 മൃതദേഹങ്ങള്‍ കണ്ടെത്തി. കുഴിയില്‍ ഇനിയും ശരീരങ്ങള്‍ ഉണ്ടെന്ന നിഗമനത്തിലാണ് അധികൃതര്‍. ദിവസവും നടത്തുന്ന തിരച്ചിലില്‍ മൃതദേഹം ലഭിക്കുന്നുണ്ടെന്നുമാണ് വിവരം. ദേശീയ മാധ്യമങ്ങളാണ് ഇത് സംബന്ധിച്ചുള്ള വിവരങ്ങള്‍ പുറത്ത് വിട്ടത്.