നോസ്കോ; സര്‍ക്കസ് കാണാനെത്തിയ നാലുവയസ്സുകാരിയെ സിംഹം കടിച്ചുകീറി . റഷ്യന്‍ തലസ്ഥാനമായ നോസ്കോയിലാണ് സംഭവം. സര്‍ക്കസ് അഭ്യാസങ്ങള്‍ക്കിടയില്‍ ട്രെയിനറുടെ കൈയില്‍ നിന്ന് കുതറി മാറിയ സിംഹം കാണികള്‍ക്കിടയില്‍ നില്ക്കുന്ന നാലുവയസുകാരിയുടെ അടുത്തേക്ക് പാഞ്ഞെത്തുകയും കുട്ടിയെ കടിച്ച് കീറുകയുമായിരുന്നു.
സര്‍ക്കസ് കാണുന്നതിനിടയില്‍ പെണ്‍കുട്ടി ചെറിയൊരു കൊടി കൈയില്‍ പിടിച്ചിരുന്നു എന്നും ഇടയ്ക്കിടയ്ക്ക് ഇതു വീശുന്നുണ്ടായിരുന്നു. ഇതു കൊണ്ടാകാം സിംഹം അക്രമാസക്തനായതെന്നും കരുതുന്നു. കൂടാതെ, സുരക്ഷയ്ക്കായി കെട്ടിയിരിക്കുന്ന വലയോട് വളരെ അടുത്താണ് പെണ്‍കുട്ടിയുടെ അമ്മ കുട്ടിയെ നിര്‍ത്തിയിരുന്നതെന്നും ദൃക്സാക്ഷികള്‍ പറയുന്നു.
വയറിലും മുഖത്തും പരിക്കേറ്റ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.