സാവോപോളോ: തീവ്ര വലതുപക്ഷ സ്ഥാനാര്‍ത്ഥിയായ ജയര്‍ ബൊല്‍സൊനാരോ ബ്രസീല്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ രണ്ട് ഘട്ടങ്ങളിലും മുന്‍തൂക്കം നേടി ബ്രസീല്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. ഈ മാസം ഏഴിനു നടന്ന ആദ്യഘട്ടത്തില്‍ ബൊല്‍സൊനാരോ മുന്നിലെത്തിയിരുന്നുവെങ്കിലും 50 ശതമാനം വോട്ട് ലഭിക്കാത്തതിനാല്‍ രണ്ടാം ഘട്ടത്തിലേക്ക് നീങ്ങുകയായിരുന്നു.
ബൊല്‍സൊനാരോക്ക് ലഭിച്ചത് 55.7 ശതമാനം വോട്ടാണ്. എതിര് സ്ഥാനാര്‍ത്ഥിയായ ഫെര്‍ണാണ്ടോ ഹദ്ദാദിന് 44.3 ശതമാനം വോട്ടുകളും ലഭിച്ചു. സര്‍വേ ഫലങ്ങളും ബൊല്‍സൊനാരോക്ക് അനുകൂലമായിരുന്നു.
അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ കടുത്ത ആരാധകനായ ബൊല്‍സൊനാരോക്ക് ആദ്യഘട്ടത്തില്‍ 46 ശതമാനം വോട്ടുകളാണ് ലഭിച്ചത്. 50 ശതമാനം വോട്ട് ആര്‍ക്കും ലഭിക്കാത്ത സാഹചര്യത്തിലാണ് ആദ്യ രണ്ടു സ്ഥാനങ്ങളിലെത്തിയവരെ ഉള്‍പ്പെടുത്തി വീണ്ടും വോട്ടെടുപ്പ് നടത്തിയത്.
ധ്രുവീകരണവും സംഘര്‍ഷവും ശക്തമായ തെരഞ്ഞെടുപ്പാണ് മുന്‍കാലങ്ങളില്‍നിന്ന് വ്യത്യസ്തമായി രാജ്യത്ത് ഇപ്രാവശ്യം നടന്നത്. 63കാരനായ ബൊല്‍സൊനാരോയുടെ രംഗപ്രവേശനമാണ് കടുത്ത മത്സരത്തിന് കാരണമായത്.