ലണ്ടന്‍: 51 കാരിയായ ഐറിഷ് ഗായിക സിനഡ് ഒ കൊണോര്‍ ഇസ്ലാം മതം സ്വീകരിച്ചതായും ശുഹദ ദാവിത് എന്ന് പേരുമാറ്റുകയും ചെയ്തയായി അറിയിച്ചു. അടുത്തിടെ ശിരോവസ്ത്രം ധരിച്ച ചിത്രങ്ങള്‍ അവര്‍ ട്വിറ്ററില്‍ പങ്കുവെച്ചിരുന്നു. 1990കളിലാണ് ഗായികയായി രംഗത്തെത്തിയത്. പ്രശസ്തയായതോടെ വിവാദങ്ങളും പിന്നാലെയെത്തി.
1992ല്‍ അന്നത്തെ മാര്‍പാപ്പയായിരുന്ന ജോണ്‍ പോള്‍ രണ്ടാമനൊപ്പം അമേരിക്കന്‍ ടെലിവിഷന്‍ പരിപാടിയില്‍ പ്രത്യക്ഷപ്പെട്ടത് കത്തോലിക സഭയില്‍ ഏറെ പ്രതിഷേധങ്ങള്‍ക്കിടയാക്കിയിരുന്നു. 2000ത്തില്‍ താന്‍ സ്വവര്‍ഗാനുരാഗിയാണെന്ന് വെളിപ്പെടുത്തി. പിന്നീടത് പിന്‍വലിക്കുകയും ചെയ്തു.