റിയാദ്: സ്റ്റേജ് ഷോയ്ക്കിടെ പരസ്യമായി ഗായകനെ ചുംബിച്ച യുവതിയ്ക്ക് ഒരു വര്‍ഷം തടവ് ശിക്ഷ. മക്ക ക്രിമിനല്‍ കോടതി ശിക്ഷ വിധിച്ചത്. കഴിഞ്ഞ ജൂലൈയില്‍ സ്റ്റേജ് പരിപാടിക്കിടെയാണ് ഗായകന് മാജിദ് അല്മുഹന്ദിസിനെ യുവതി പരസ്യമായി കെട്ടിപിടിച്ച് ചുംബിച്ചത്. പരിപാടിക്കിടെ അപ്രതീക്ഷിതമായി സ്റ്റേജിലേക്ക് ഓടിക്കയറിയ യുവതി ഗായകനെ കെട്ടിപ്പിടിച്ചു ചുംബിക്കുകയായിരുന്നു.
താഇഫിലെ വെസ്റ്റേണ്‍ സിറ്റിയില്‍ നടന്ന സംഗീത പരിപാടിക്കിടെ ശ്രോദ്ധാവായി വന്ന സത്രീ അപ്രതീക്ഷിതമായി സ്റ്റേജിലേക്കു ഓടിക്കയറുകയും ഗായകനെ ചുബിക്കുകയുമായിരുന്നു. സെക്യൂരിറ്റി ജീവനക്കാര്‍ ഓടിയെത്തിയെങ്കിലും അപ്പോഴേക്കു ഇവര്‍ ഗായഗന്റെ അടുത്തെത്തി ചുംബിച്ചിരുന്നു. തുടര്‍ന്നും സംഗീത പരിപാടി തുടരുകയും ചെയ്തു. സംഭവത്തിന്റെ ഷോക്കില്‍ എല്ലാവരും തരിച്ചിരിക്കുന്നതിനിടെ ഉടന്‍ തന്നെ സെക്യൂരിറ്റി ജീവനക്കാര്‍ ഇടപെട്ടാണ് യുവതിയെ പിടിച്ചുമാറ്റുകയായിരുന്നു.
സംഭവം സൗദിയില്‍ വന്‍ വിവാദത്തിനാണ് വഴിവെച്ചത്. ഇതേ തുടര്‍ന്ന് യുവതിയെ അറസ്റ്റ് ചെയ്ത് വിചാരണ നടത്തുകയായിരുന്നു. ശേഷമാണ് ഒരു വര്‍ഷത്തേയ്ക്ക് കോടതി തടവ് ശിക്ഷ വിധിച്ചത്. ഇറാഖില്‍ ജനിച്ച ഗായകന് മാജിദ് അല്മുഹന്ദിസിനു സൗദിയിലും സിറ്റിസണ്ഷിപ്പുണ്ട്. ഒരു വര്‍ഷത്തെ ജയില്‍ ശിക്ഷയില്‍ നാലുമാസത്തോളമായി വിചാരണതടവുകാരിയായി കഴിഞ്ഞതിനാല്‍ ഇനി ആറുമാസത്തെ ശിക്ഷ അനുഭവിച്ചാല്‍ മതിയെന്ന് മക്ക ക്രിമിനല്‍ കോടതി വിധിയിലുള്ളത്. രക്തബന്ധമില്ലാത്ത പുരുഷന്മാരുമായി സ്ത്രീ അടുത്തിടപഴകുന്നത് വിലക്കുള്ള രാജ്യത്ത് ക്രിമിനല്‍ കുറ്റം ചുമത്തിയാണ് യുവതിക്കെതിരെ കേസെടുത്തത്.