ഗ്രീസ്; ഗ്രീസില്‍ റിക്ടര്‍ സ്കെയിലില്‍ 6.4 രേഖപ്പെടുത്തിയ ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. പലയിടത്തും ഭൂമിയിലും കെട്ടിടങ്ങളിലും വിള്ളലുണ്ടായി. ഭൂചലനത്തില്‍ ആളപായമൊന്നും രേഖപ്പെടുത്തിയിട്ടില്ല. വെള്ളിയാഴ്ച്ച കാലത്താണ് ഭൂചലനമുണ്ടായത്. ഭൂചലനത്തെത്തുടര്‍ന്ന് സകിന്തോസ് ദ്വീപില്‍ പലയിടത്തും വിള്ളലുകള്‍ രൂപപ്പെട്ടു.
രക്ഷാ പ്രവര്‍ത്തനങ്ങള്‍ തുടരുകയാണെന്നും ഇത് വരെ ആളപായമൊന്നും ഉണ്ടായിട്ടില്ലെന്നും അധികൃതര്‍ അറിയിച്ചു. ഗ്രീസിലുണ്ടായ ഭൂചലനത്തെ തുടര്‍ന്ന് ലിബിയ, ഇറ്റലി, മാള്‍ട്ട, അല്‍ബേനിയ തുടങ്ങിയ രാജ്യങ്ങളില്‍ ചെറു ചലനങ്ങളുണ്ടായി. ആദ്യം ഗ്രീക്ക് അധികൃതര്‍ സുനാമി മുന്നറിയിപ്പ് നല്‍കിയെങ്കിലും പിന്നീട് പിന്‍വലിച്ചു. റിക്ടര്‍ സ്കെയിലില്‍ 6.4 രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്.