ജക്കാര്‍ത്ത: വനിതാ പോലീസാകണമെങ്കില്‍ കന്യകയാണെന്ന് തെളിയിക്കണം!വിചിത്രമായ യോഗ്യത ഇപ്പോഴും നടപ്പിലാക്കി വരുന്നത് ഇന്തോനേഷ്യയിലാണ്. കന്യകാത്വ പരിശോധനയ്ക്കു ശേഷമാണ് ഇവിടെ ഓരോ യുവതികളും ഉദ്യോഗത്തിലേക്ക് പ്രവേശിക്കുന്നത്.
കാഴ്ചയില്‍ സുന്ദരികളാകണം, ‘നല്ല പെണ്‍കുട്ടികള്‍’ മാത്രം പോലീസ് ഓഫീസര്‍മാരായാല്‍ മതിയെന്ന വാദമാണ് ഇതിനു പോലീസ് അധികൃതര്‍ നല്‍കുന്നത്. യുവതികള്‍ കന്യകയാണോ എന്നു പരിശോധിക്കാന്‍ ഒരു വനിതാ ഇന്‍സ്ട്രക്ടറെയും നിയോഗിക്കും.
ഇരുപതോളം അടങ്ങുന്ന ഉദ്യോഗാര്‍ത്ഥികളെ മുറിയിലേക്ക് എത്തിച്ച് ഓരോരുത്തരായി അടിവസ്ത്രങ്ങളൂരിയാണ് പരിശോധനയ്ക്ക് വിധേയരാക്കുന്നത്. എന്നാല്‍ ഇതൊരു ചട്ടമായോ നിയമമായോ ഒന്നുമില്ലെങ്കിലും ഇന്തോനേഷ്യന്‍ പോലീസ് റിക്രൂട്ട്മെന്റില്‍ ഒഴിവാക്കാനാകാത്ത ചടങ്ങാണിത്്.
അപരിഷ്കൃതമായ ഇന്തോനേഷ്യന്‍ പോലീസിന്റെ ചട്ടങ്ങള്‍ വന്‍ വിമര്‍ശനങ്ങള്‍ക്കിടയാകുകയാണ്. ഇതിനെതിരെ നിരവധി പേര് രംഗത്തെത്തുന്നുണ്ടെങ്കിലും ഇതുവരെ മാറ്റം ഉണ്ടായിട്ടില്ല.