ഇസ്ലാമാബാദ്: സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് കരകയറാനായി പാകിസ്താന് സൗദി അറേബ്യയുടെ സഹായം. ആറ് ബില്ല്യണ്‍ ഡോളറാണ് സഹായം പ്രഖ്യാപിച്ചിട്ടുള്ളത്. 3 ബില്യണ്‍ ഡോളറിന്റെ വിദേശ സഹായമായും ഇന്ധന ഇറക്കുമതിക്കായി 3 ബില്യണ്‍ ഡോളറിന്റെ വായ്പയുമാണ് നല്‍കുക. സാമ്പത്തിക പ്രതിസന്ധിയില്‍നിന്നും കടക്കെണിയില്‍നിന്നും കരകയറാന്‍ 1200 മുതല്‍ 1300 അമേരിക്കന്‍ ഡോളര്‍ വരെ വിദേശ സഹായം വേണ്ടിവരുമെന്നാണ് പാകിസ്താന് വിലയിരുത്തുന്നത്.
സൗദി നിക്ഷേപക സംഗമത്തില്‍ പാകിസ്താന് പ്രധാനമന്ത്രി ഇമ്രാന് ഖാന് പങ്കെടുത്തിരുന്നു. ഇതിനെ തുടര്‍ന്നാണ് സഹായ പ്രഖ്യാപനം നടത്തിയത്. മാധ്യമപ്രവര്ത്തകന് ജമാല്‍ ഖഷോഗിയുടെ കൊലപാതകത്തെ തുടര്‍ന്നുള്ള പ്രതിഷേധം കാരണം മറ്റ് പ്രധാന രാജ്യങ്ങള്‍ സൗദി നിക്ഷേപക സംഗമം ബഹിഷ്കകരിച്ചിരുന്നു. സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് കരകയറാനായി പാകിസ്താന് ഐഎംഎഫ് സഹായവും ആവശ്യപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്ന് ചര്‍ച്ചകള്‍ക്കായി നവംബര്‍ 7ന് ഐഎംഎഫ് സംഘം പാകിസ്താന് സന്ദര്‍ശിക്കും.
കഴിഞ്ഞ ദിവസം സൗഹൃദ രാജ്യങ്ങള്‍ പാകിസ്താന് വേണ്ടി സാമ്പത്തിക സഹായം ചെയ്യണമെന്ന് ഇമ്രാന് ഖാന് അഭ്യര്‍ത്ഥിച്ചിരുന്നു. അടുത്ത ആഴ്ച്ച ഇമ്രാന് ഖാന് ചൈന സന്ദര്‍ശിക്കുന്നുണ്ട്. സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്ന് കറാച്ചിക്കും പെഷവാറിനും മധ്യേ തീവണ്ടിപ്പാത നിര്‍മ്മിക്കാനുള്ള പദ്ധതി പാകിസ്താന് ഉപേക്ഷിച്ചിരുന്നു. ചൈന – പാകിസ്താന് സാമ്പത്തിക ഇടനാഴിയുടെ ഭാഗമായിരുന്നു ഈ പദ്ധതി.