ബാഴ്സലോണ: ലണ്ടനിലേയ്ക്കുള്ള 22എഫ് റയാനെയര്‍ വിമാനത്തില്‍ വംശീയ അധിക്ഷേപം. 77 വയസ്സുകാരിയും രോഗിയുമായ ഒരു കറുത്ത വര്‍ഗക്കാരിക്ക് നേരെ വെളുത്ത വര്ഗക്കാരന് ആക്രോശിക്കുകയായിരുന്നു. വിമാനം പുറപ്പെടാന്‍ തുടങ്ങവെ സഹയാത്രക്കാരിയെ മധ്യവയസ്കനായ ഒരാള്‍ മോശമായ രീതിയില്‍ അധിക്ഷേപിക്കുകയായിരുന്നു.
‘നീ എന്റെ സീറ്റിനടുത്താണോ ഇരിക്കുന്നത്..! ഇറങ്ങി പോകൂ..’ എന്ന് പറഞ്ഞ് ഒച്ചവെക്കുകയും സ്ത്രീയെ തള്ളിമാറ്റാന്‍ ശ്രമിക്കുകയും ചെയ്തു. ശബ്ദം കേട്ടം അവരുടെ മകള്‍ അടുത്തേയ്ക്ക് വന്നു. അത് തന്റെ അമ്മയാണെന്നും ഇത്തരത്തില്‍ പെരുമാറരുതെന്നും ആവശ്യപ്പെട്ടെങ്കിലും ഇയാള്‍ ആക്ഷേപം തുടരുകയായിരുന്നു. മകള്‍ക്ക് നേരെയും ഇയാള്‍ ആക്രോശിച്ചു. സംഭവം സഹയാത്രികന് മൊബൈലില്‍ പകര്‍ത്തി ദൃശ്യങ്ങള്‍ പങ്ക് വെച്ചതോടെയാണ് പുറംലോകം അറിഞ്ഞത്.
”ഈ സീറ്റില്‍ വേറെ ആരെങ്കിലും ഇരിക്കും എന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്”. കറുത്തവര്ഗക്കാരിക്കും അയാള്‍ക്കും നടുവിലുള്ള സീറ്റ് ചൂണ്ടി അയാള്‍ പറഞ്ഞു. ‘നീ എന്റെ കൂടെ ഇരിക്കരുത്’… ഇവിടെ നിന്നും മാറിയിരുന്നില്ലെങ്കില്‍ ഞാന്‍ തന്നെ തൂക്കിയെടുത്ത് അപ്പുറത്തിരുത്തും. ഇത് കേട്ട് പ്രതികരിച്ച സ്ത്രീയെ വീണ്ടും വംശീയമായി ആക്രമിച്ചു. വ്യത്തികെട്ടവള്, തടിച്ചി, രോഗി, തന്തയില്ലാത്തവള്‍ എന്നിങ്ങനെ വിളിച്ചായിരുന്നു അധിക്ഷേപം.
ഭര്‍ത്താവിന്റെ ചരമവാര്‍ഷിക ദിനം ആചരിച്ചതിന് ശേഷം അവധികഴിഞ്ഞ് മടങ്ങവേയായിരുന്നു ദയനീയ അനുഭവം. സ്ത്രീയെ കൈകാര്യം ചെയ്യാന്‍ ശ്രമിക്കുന്ന യാത്രക്കാരനെ തടഞ്ഞ യുവാവ് അയാളോട് വായടക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. വിമാനത്തിനകത്തുള്ള ഉദ്യോഗസ്ഥന് സംഭസ്ഥലത്തെത്തിയെങ്കിലും വെള്ളക്കാരനെ പുറത്താക്കുന്നതിന് പകരം സ്ത്രീയോട് മാറിയിരിക്കാന്‍ ആവശ്യപ്പെടുകയാണ് ചെയ്തത്. അധിക്ഷേപത്തില്‍ സഹികെട്ട് അവസാനം വൃദ്ധ സ്വയം മാറി ഇരിക്കുകയായിരുന്നു.